ജനപ്രിയനായകൻ പ്രൊഫ. ഡിങ്കനാകാൻ ബാങ്കോക്കിലേക്ക്; ചിത്രമെത്തുന്നത് 3ഡിയിൽ..!!

47

വിക്കൻ വക്കീലിന്റെ വേഷത്തിൽ നിന്നും ദിലീപ് ഇനി പോകുന്നത് ബാങ്കോക്കിലേക്കാണ്, പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ആണ് ദിലീപ് ബാങ്കോങ്കിലേക്ക് പോകുന്നത്.

ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന ചിത്രത്തിന് ഒരുമാസത്തെ ചിത്രീകരണം ആണ് ബാങ്കോക്കിൽ ഉള്ളത്, അമ്പത് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാകുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് നമിത പ്രമോദ് ആണ്.

ദിലീപ്, നമിത പ്രമോദ്, സിൻഡ്ര, വിഷ്ണു ഗോവിന്ദ് എന്നിവർ ഉൾപ്പെടുന്ന രംഗങ്ങൾ ആണ് ബാങ്കോക്കിൽ ചിത്രീകരണം നടത്തുന്നത്. ആക്ഷൻ കൊറിയോഗ്രാഫർ കെച്ച നടത്തുന്ന ആക്ഷൻ രംഗങ്ങളും ബാങ്കോക്കിൽ ചിത്രീകരിക്കും.

അടുത്ത ജൂലൈയിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് റാഫിയാണ്. ഈ മാസം 15ന് ബാങ്കോക്കിലേക്ക് തിരിക്കുന്ന ദിലീപും കൂട്ടരും 2 സംഘട്ടന രംഗങ്ങൾ ബാങ്കോക്കിൽ ചിത്രീകരിക്കും. ഡൽഹിയും കേരളവുമാണ് മറ്റു ലൊക്കേഷനുകൾ. 3ഡിയിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക

You might also like