മുൻ എംഎൽഎയുടെ കടബാധ്യത തീർക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചു; സംഭവം വിവാദത്തിൽ

50

അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ വിവിധ ബാങ്കുകളിൽ നിന്നും എടുത്ത കട ബാധ്യത തീർക്കാനായി ആണ് ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിച്ചത്.

നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും കെ.കെ.രാമചന്ദ്രൻ നായർ  എടുത്ത വായ്പയുടെ കുടിശികയായ 8,66,697 രൂപയായിരുന്നു. ഈ തുക  അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ഡപ്യൂട്ടി കലക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.

ഈ വർഷം ജനുവരി 14 നാണ് ആലപ്പുഴയിൽ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ മരിച്ചത്. പ്രളയ ദുരിതാശ്വാസ നിധി രൂപവൽക്കരിക്കും മുമ്പാണ് എംഎല്‍എയുടെ വായ്പ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൈമാറിയത്.