രണ്ട് കുട്ടികളുടെ അമ്മ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; സങ്കടം സഹിക്കാൻ കഴിയാതെ ഭർത്താവ് ജീവനൊടുക്കി; കാസർഗോഡ് നടന്ന സംഭവം ഇങ്ങനെ..!!

209

കാസർഗോഡ് ഭാര്യ ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവ് സ്വയം ജീവനൊടുക്കി. കാഞ്ഞങ്ങാട് പെരിയ മുത്തനടുക്കം അരനടുക്കം സ്വദേശി 33 വയസുള്ള വിനോദ് ആണ് ജീവൻ ഒടുക്കിയത്. ശനിയാഴ്ചയാണ് പെയിന്റിങ് തൊഴിലാളി ആയ വിനോദിന്റെ മൃതദേഹം വീട്ടുവളപ്പിൽ കണ്ടെത്തിയത്.

വിനോദിന്റെ ഭാര്യ നളിനിയെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആണ് കാണാതെ ആയത്. തുടർന്ന് വിനോദ് ആദ്യം അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകുക ആയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഫേസ്ബുക്കിൽ കൂടി പരിചയം സ്ഥാപിച്ച പയ്യന്നൂർ സ്വദേശി കാമുകനൊപ്പം നളിനി ഒളിച്ചോടി എന്നുള്ളത് കണ്ടെത്തുന്നത്. ബേക്കൽ പോലീസ് നളിനിയെ ഫോണിൽ ബന്ധപ്പെട്ട ശേഷം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.

നളിനി സ്റ്റേഷനിൽ എത്തുമെന്ന് കരുതി വിനോദ് ശനിയാഴ്ച ഉച്ചവരെ ബേക്കലം പോലീസ് സ്റ്റേഷനിൽ കാത്തിരുന്നു. എന്നാൽ ഇതിനിടയിൽ നളിനി വിനോദിനെ ഫോണിൽ വിളിച്ച് കാമുകനായ യുവാവിനൊപ്പം കഴിയാനാണ് താൽപര്യമെന്ന് അറിയിക്കുകയായിരുന്നു.

തുടർന്ന് മാനസിക സമ്മർദ്ദത്തിലായ വിനോദ് വീട്ടിലെത്തി ജീവനൊടുക്കുക ആയിരുന്നു. അതേസമയം വൈകിട്ട് നാലുമണിയോടെ സ്റ്റേഷനിലെത്തിയ നളിനി കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് പോലീസിനെ അറിയിക്കുകയും തുടർന്ന് കാമുകനൊപ്പം പോകുകയുമായിരുന്നു. ദമ്പതികൾക്ക് 10 വയസുള്ള ആൺകുട്ടിയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്.

You might also like