വിദ്യാർത്ഥിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി എടുക്കാൻ സ്കൂൾ അധികൃതർ..!!

29,566

കർണാടക മൈസൂരിൽ സ്കൂൾ വിദ്യാർത്ഥിയെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികക്ക് എതിരെ നടപടിയെടുക്കാൻ ഒരുങ്ങി സ്കൂൾ അധികൃതർ. മൈസൂരിലെ സർക്കാർ വിദ്യാലയത്തിൽ ആണ് സംഭവം.

അദ്ധ്യാപിക വിദ്യാർത്ഥിയെ കെട്ടിപ്പിടിച്ചു ചുംബിക്കുക ആയിരുന്നു. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആണ് സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇട്ടത്.

വിദ്യാർത്ഥിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ എത്തിച്ചതിന് ശേഷം അധ്യാപിക കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. ചുംബന ദൃശ്യങ്ങൾ മറ്റൊരു വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും അധ്യാപികയ്‌ക്കെതിരെ സ്‌കൂൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

വകുപ്പ് തല അന്വേഷണം നടക്കുന്നതിനിടയിലാണ് അധ്യാപികയെ സ്‌കൂളിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്.

അധ്യാപിക സ്‌കൂളിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.

You might also like