അദ്ദേഹം എന്ത് മരുന്ന് തന്നാലും ഫലപ്രദമായിരുന്നു; ഡോക്ടർ അല്ലെന്നറിഞ്ഞപ്പോൾ ഞെട്ടി; മൊൺസൺ മാവുങ്കാൽ വിവാദത്തിൽ തന്റെ ഭാഗം പറഞ്ഞു ശ്രുതി ലക്ഷ്മി..!!

467

പുരാവസ്തു തട്ടിപ്പു കേസിൽ പോസ്റ്റിൽ പിടിയിൽ ആയ മോൺസൺ മാവുങ്കലുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധം വെളിപ്പെടുത്തി നടി ശ്രുതി ലക്ഷ്മി. പരിപാടികൾക്ക് വിളിക്കുന്ന ആളുകളുടെ ബാക് ഗ്രൗണ്ട് നോക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ശ്രുതി ലക്ഷ്മി ചോദിക്കുന്നു.

താൻ മോൺസനുവേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രൊഫെഷണലായി ഉള്ള ബന്ധം മാത്രമേ തനിക്ക് അദ്ദേഹവുമായി ഉള്ളൂ.. വളരെ മാന്യമായി ഇടപെടുന്ന ആൾ ആണെന്നും തട്ടിപ്പുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും വല്ലാത്ത ഞെട്ടൽ ഉണ്ടാക്കി.

താൻ കുറച്ചു നൃത്ത പരിപാടികൾ അദ്ദേഹത്തിനായി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാൾ സമയത്തിൽ വിളിച്ചു. അപ്പോൾ കൊറോണ സമയം ആയതുകൊണ്ട് അധികം ആർട്ടിസ്റ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല.

ഞാനും ചേച്ചിയും അടക്കം കുറച്ചുപേർ മാത്രം ആണ് പങ്കെടുത്തത്. ആ വീഡിയോ ആണ് ഇപ്പോൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നത്. നമ്മളെ ഒരു സിനിമക്കോ അല്ലെങ്കിൽ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക് ഗ്രൗണ്ട് പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ എന്നും ശ്രുതി ചോദിക്കുന്നു.

എല്ലാവരോടും മാന്യമായി പെരുമാറും പെയിമെന്റ് കൃത്യമായി തരും. വീട്ടിൽ എത്തിക്കും. അതുകൊണ്ട് ആണ് അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്ക് പോയത്. അദ്ദേഹത്തിന്റെ കുടുംബം ഉണ്ടാവും താനും കുടുംബവും ഉണ്ടാവും. അദ്ദേഹം മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ..

മോശമായി ഒന്നും തന്നെ ഉണ്ടായിട്ടില്ല. തട്ടിപ്പുകാരൻ ആണെന്ന് അറിഞ്ഞപ്പോൾ സൗഹൃദം ഉപേക്ഷിച്ചു. എന്നെ ഏറ്റവും കൂടുതൽ വിഷമിച്ച ഒരു കാര്യമായിരുന്നു എന്റെ മുടികൊഴിച്ചിൽ. ആലോപ്പെഷ്യ എന്ന അസുഖം ആയിരുന്നു.

ബാലയും അമൃതയുമായുള്ള പ്രശ്നങ്ങളിൽ മോൺസൺ ഇടപെട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമൃതയുടെ അഭിഭാഷകൻ..!!

ഒത്തിരി ആശുപത്രിയിൽ പോയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ല. എന്നാൽ അദ്ദേഹം മരുന്ന് തന്നപ്പോൾ മാറി. വല്ലാത്ത ആശ്വാസം ഉണ്ടായി. ഡോക്ടർ എന്ത് മരുന്ന് തന്നാലും വളരെ എഫക്റ്റീവ് ആയിരുന്നു. എന്നാൽ ഡോക്ടർ അല്ല എന്നുള്ള വാർത്ത കൂടി വന്നപ്പോൾ ശരിക്കും ഞെട്ടിപോയി. ശ്രുതി ലക്ഷ്മി പറയുന്നു.