കന്നിയോട്ടത്തില്‍ ചാര്‍ജ് തീര്‍ന്നു; കെഎസ്ആര്‍ടിസിയുടെ എസി ഇലക്ട്രിക് ബസ് പെരുവഴിയിലായി; പ്രതിഷേധം.!!

92

ചേർത്തല; കേരളാ സർക്കാരിന്റെ ഇലക്ട്രിക്ക് ബസ് ആദ്യ ഓട്ടത്തിൽ തന്നെ പെരുവഴിയിൽ ആയി. കരന്റിൽ ഓടുന്ന ബസ്, പരിസ്ഥിതി സൗഹൃദ ബസ് ആയി ആണ് ഓട്ടം തുടങ്ങിയത്.

എന്നാൽ ഇ ബസിന്റെ ആദ്യ ഓട്ടം തന്നെ പെരുവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു, തിരുവനന്തപുരത്ത് നിന്നും എറണാകുളതെക്ക് വരുകയായിരുന്നു ബസ് ആണ് ചാർജ് തീർന്നു വഴിയിൽ ആയത്. ചാർജ് തീരുന്നതിന്റെ സൂചനകൾ ബസ് നൽകിയിരുന്നു എങ്കിലും കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്ത ഡ്രൈവർ വാഹനം ഓടിച്ചു പൊരുകയായിരുന്നു.

ചേർത്തലയിൽ ബസ് ചാർജ് ചെയ്യാൻ ഉള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ല, ഇനി ബസ് ഹരിപ്പാട് എത്തിയാൽ മാത്രമേ ചാർജ് ചെയ്യാൻ സാധിക്കുക ഉള്ളൂ, ഇലക്ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസ് നടത്തും മുന്‍പു വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് പരാതിയുണ്ട്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാരില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

You might also like