കോട്ടയത്ത് വിദ്യാർത്ഥിനിയെ വലിച്ചിഴച്ച് തോട്ടത്തിൽ കയറ്റിയ ആളെ സാഹസികമായി കീഴടക്കി യുവാവ്..!!

60

കഴിഞ്ഞ ആഴ്ചയിൽ ആണ് 15കാരി പെണ്കുട്ടിയെ ഫോൺ ചാറ്റിംഗിലൂടെ വലയിൽ ആക്കി, ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി വാർത്ത കോട്ടയത്തു നിന്നും വന്നത്, എന്നാൽ ഇപ്പോൾ വീണ്ടും കോട്ടയത്ത്‌ പള്ളിയിൽ നിന്നും സൺഡേ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.

പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്കുട്ടിയെ തമിഴ്നാട് സ്വദേശി ഒറ്റക്ക് കിട്ടിയപ്പോൾ ബലമായി തൊട്ടത്തിന് ഉള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു, എന്നാൽ വലിച്ചിഴച്ചപ്പോൾ അലറി വിളിച്ച പെണ്കുട്ടിയുടെ കരച്ചിൽ കെട്ടാണ് വഴിയിലൂടെ ബൈക്കിൽ പോയ യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്. ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) പോലീസ് പിടികൂടി.

കുട്ടിയെ രക്ഷിക്കാൻ എത്തിയ ജിംസനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും സാഹസികമായി ജിംസോണ് പ്രതിയെ പിടിക്കുകയായിരുന്നു, ചെങ്ങളത്ത് ഫർണീച്ചർ വ്യാപരിയാണ് ജിംസോണ്. സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് സംഭവം, ജിംസന്റെ സംയോജിത ഇടപെടൽ മൂലം കുട്ടിയുടെ മാനവും ജീവനും രക്ഷിക്കാൻ കഴിഞ്ഞു.

You might also like