മനുഷ്യസ്നേഹം വാക്കിലല്ല, പ്രവർത്തിയിലാണ് വേണ്ടത്; ചിറ്റിലപ്പിള്ളിക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി..!!

40

നന്മ മരമായും സഹായക്കുന്നവരെ കൈ വിടാത്തവരുടെ കൂട്ടത്തിൽ ഒക്കെയാണ് കോചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ സ്ഥാനം. പക്ഷെ ഇപ്പോൾ ചിറ്റിലപ്പിള്ളിക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് ഹൈക്കോടതി. 2002, ഡിസംബർ22ന് വീഗാലാന്റിൽ വെച്ചു നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ വിജേഷ് എന്ന തൃശ്ശൂർ സ്വദേശി ഇപ്പോഴും എഴുന്നേൽക്കാൻ ശേഷി ഇല്ലാതെ കിടക്കയിൽ ആണ്. ഈ കേസ് പരിഗണിക്കുന്നതിന് ഇടയിൽ ആണ് കോടതിയുടെ വിമർശനം.

റൈഡിന്റെ മുകളിൽ നിന്നും തെന്നി വെള്ളത്തിൽ വീണ വിജേഷിന് പരിക്കേറ്റു എങ്കിലും, ഫസ്റ്റ് എയ്ഡ് നൽകാൻ ഡോക്ടർമാർ പോലും വീഗാലാണ്ടിൽ ഉണ്ടായിരുന്നില്ല.

പെട്ടന്നുള്ള ആഘാതത്തിൽ വെള്ളത്തിൽ വീണത്തിന്റെ മരവിപ്പ് മാത്രം ആണ് ഇതെന്നായിരുന്നു, വിജേഷിനോട് ജീവനക്കാർ അന്ന് പറഞ്ഞത്. പിനീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജേഷിന്റെ സ്പൈനൽ കോഡ് തകരാറിൽ ആകുകയും കിടപ്പിൽ ആകുകയും ആയിരുന്നു.

റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളിക്ക് കിടക്കയിൽ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിക്കുന്നു, രണ്ടര ലക്ഷം രൂപ സഹായം നൽകാം എന്നു ചിറ്റിലപ്പിള്ളി കോടതിയിൽ അറിയിച്ചപ്പോൾ 2002 മുതൽ കിടക്കയിൽ കിടക്കുന്ന ആൾക്ക് അത് മതിയോ എന്നാണ് കോടതി ചോദിച്ചത്, അതുപോലെ ചെറിയ സഹായങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്ക് വേണ്ടി ആണോ എന്നും കോടതി ചോദിച്ചു, ഇതുപോലെ ഉള്ള ഹർജികൾ ആണ് ചിലരുടെ പോയ് മുഖങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത് എന്നും കോടതി പറയുന്നു.

മാനവികത, മനുഷ്യത്വം എന്നിവ മനസിൽ ആണ് വേണ്ടത് എന്നും തക്കതായ നഷ്ടപരിഹാരം നൽകിയില്ല എങ്കിൽ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജർ ആകണം എന്നും കോടതി ആവശ്യപ്പെട്ടു.

You might also like