കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റം; അഞ്ചുവർഷം തടവും; കേന്ദ്ര സർക്കാർ പിടിമുറുക്കുന്നു..!!

86

കഴിഞ്ഞ മാസം ആണ് ഇന്ത്യയിൽ ഉള്ള അശ്ലീല വെബ്‌സൈറ്റുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം മൊബൈൽ കമ്പനികൾ ബാൻ നൽകിയത്. അതിന് തൊട്ട് പിന്നാലെയാണ് ദേ ഇപ്പോൾ പുതിയ നിയമവുമായി കേന്ദ്രസർക്കാർ എത്തുന്നത്.

കുട്ടികളുടെ അശ്ലീല വീഡിയോകൾ കൈവശം വെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരേ കടുത്ത നടപടി തന്നെയാണ് സ്വീകരിക്കുന്നത്, ജാമ്യമില്ലാ വകുപ്പ് പ്രകാരം ആയിരിക്കും ഇവർക്ക് എതിരെ കേസ് എടുക്കുക. ഈ രീതിയിൽ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി കുട്ടികൾക്ക് വേണ്ടി ലൈംഗീകാതിക്രമങ്ങൾ തടയുന്ന നിയമം ഭീതഗതി ഉടൻ ചെയ്യും.

മികവിൽ മൂന്ന് വർഷം തടവും 5000 രൂപ പിഴയും മാത്രമാണ് ഉള്ളത്, എന്നാൽ സാമൂഹിക മാധ്യമങ്ങളായ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി കുട്ടികളുടെ വീഡിയോകൾ നഗ്ന ഫോട്ടോകൾ എന്നിവ പ്രചരിപ്പിക്കുന്നതും അത്തരം കേസുകൾ ദിനന്തോറും വര്ധിക്കുന്നതും ആണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിന് വേണ്ടി നയിക്കുന്നത്.

വീഡിയോകൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിന്മാർ മാത്രമല്ല, വീഡിയോ ഡോണ്ലോഡ് ചെയ്തു കാണുന്ന മെമ്പർമാരും ഒരുപോലെ കുറ്റക്കാർ ആകും. കുറ്റം തെളിയുന്നവർക്ക് അഞ്ച് വർഷം വരെ തടവും കുറ്റം വീണ്ടും ആവർത്തിച്ചാൽ ഏഴ് വർഷം വരെ തടവും ആണ് നൽകുക.