കാർത്യായനിയമ്മക്ക് സർക്കാരിന്റെ കിടിലം സമ്മാനം; മനസ്സ് നിറഞ്ഞു റാങ്കുകാരി..!!

32

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് തൊണ്ണൂറ്റിയെഴുകാരിയായ കാർത്യായായിനിയമ്മ നേടിയ ഒന്നാം റാങ്ക്. സാക്ഷരത മിഷൻ നടത്തിയ പരീക്ഷയിൽ ആണ് റാങ്ക് നേടിയത്.

ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മക്ക് സർക്കാർ സമ്മാനവുമായി എത്തിയത്, ലാപ്ടോപ് ആണ് സമ്മാനമായി നൽകിയത്. ഇന്നലെ വൈകിട്ട് ആലപ്പുഴ ഹരിപ്പാടുള്ള കാർത്യായനിയമ്മയുടെ വീട്ടിൽ എത്തിയാണ് വിദ്യാഭ്യാസ മന്ത്രിയായ സി രവീന്ദ്രനാഥ് ലാപ്ടോപ് കൈമാറിയത്.

സാക്ഷരതാമിഷന്‍റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാംറാങ്കുകാരിയായ കാര്‍ത്ത്യായനിയമ്മ രാജ്യത്തെ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ പ്രചോദനമായെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയാണ് കാര്‍ത്ത്യായനിയമ്മയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. 97-ാം വയസ്സിലാണ് കാര്‍ത്യായനിയമ്മ ഒന്നാം റാങ്കിന് അര്‍ഹയായത്. റാങ്ക് കൈപ്പറ്റിയ കാർത്യായനിയമ്മ തന്റെ ഇനിയുള്ള ആഗ്രഹം കമ്പ്യൂട്ടർ പഠിക്കണം എന്നുള്ളതാനെന്നും പറഞ്ഞിരുന്നു, ലാപ്ടോപ് കിട്ടിയതോടെ കാർത്യായനിയമ്മയുടെ സന്തോഷം ഇരട്ടിയായി. ഇന്നത്തെ സമൂഹത്തിന് അടക്കം വലിയ പ്രചോദനം ആകുന്നതാണ് കാർത്യായനിയമ്മ.

കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യർ കാർത്യായനിയമ്മയെ കാണാൻ എത്തിരുന്നു, സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന മഞ്ജുവിന്റെ ചോദ്യത്തിന് ഇല്ലാ എന്നും കൂടുതൽ പഠിക്കാൻ ആണ് ആഗ്രഹം എന്നും അമ്മ വെളിപ്പെടുത്തിയിരുന്നു.

You might also like