കൂട്ടബലാത്സംഗത്തിന് ഇരയായ പ്രതിശ്രുത വധുവിന് യുവാവ് നൽകിയ ഉറപ്പ് ഇങ്ങനെ..!!

35

ഹരിയാന ജിദ്ദ് ജില്ലയിലെ ഒരു സാധാരണ കർഷകൻ മാത്രമാണ് ജിതേന്ദർ ചട്ടർ, പക്ഷെ ഇന്ന് ഇന്ത്യ ചർച്ച ചെയ്യുന്നത് ഇദ്ദേഹത്തെ കുറിച്ചാണ്, അതുപോലെ ഈ യുവാവ് എടുത്ത തീരുമാനത്തിന് മുന്നിൽ കയ്യടിക്കുകയാണ് നാട് മുഴുവൻ. കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന പെണ്കുട്ടിയെ ആണ് ഈ കർഷകൻ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിനു ഏറെ നാൾ മുമ്പാണ് പെണ്കുട്ടിയെ നിരവധി ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്തതും തുടർന്ന് വീഡിയോ മൊബൈലിൽ പകർത്തി അവളെ വരുതിയിൽ നിർത്താൻ ആണ് അവർ ശ്രമിച്ചത് എന്നും യുവാവ് പറയുന്നു.

ഇതെല്ലാം അറിഞ്ഞു തന്നെയാണ് ജിദേന്ധർ വിവാഹത്തിന് തയ്യാറായത്. യുവതി നേരിട്ട ക്രൂരതകൾ അറിഞ്ഞ ശേഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിക്കുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം നാല് മാസങ്ങൾക്ക് ശേഷമാണ് വിവാഹം നടക്കുന്നത്.

വിവാഹത്തിന് മുമ്പ് ഒരിക്കല്‍ പോലും അവളെ കാണാനുള്ള അവസരം ജിദേന്ദറിന് ലഭിച്ചിരുന്നില്ല. കാരണം ഹരിയാനയിലെ ഗ്രാമീണമേഖലയിലെ സമ്പ്രദായം അങ്ങനെയായിരുന്നു.

പഴയ ഒരു ഫോണിലൂടെ വല്ലപ്പോഴുമുണ്ടായിരുന്ന കോളുകളായിരുന്നു ആകെയുള്ള ബന്ധം. എന്റെ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായിരുന്നു അവളുടെ വീട്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, എനിക്കൊരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന്. ഒരു പ്രാവശ്യം കൂടി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരാമോയെന്ന് അവള്‍ ചോദിച്ചു. ഒരാഴ്ചക്ക് ശേഷം ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ വീട്ടിലെത്തി. അവള്‍ ഞങ്ങളോട് പറഞ്ഞു, അവള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന്. ഇത് മറച്ചുവെച്ച് ഒരു ബന്ധത്തിന് അവള്‍ക്ക് താല്‍പര്യമില്ലെന്ന്.

നിറഞ്ഞ കണ്ണുകളോടെ വിതുമ്പി കൊണ്ടാണ് അവള്‍ ഞങ്ങളോട് ഈ കാര്യം പറഞ്ഞത്. ഈ ബന്ധത്തിനുള്ള അര്‍ഹത അവള്‍ക്കില്ലെന്നും എന്നോട് പറഞ്ഞു.

തുടർന്ന് യുവാവ് അവളെ ഇതെല്ലാം മനസിലാക്കി വിവാഹം ചെയ്യുകയായിരുന്നു, വിവാഹം ചെയ്ത് ഒരു പെണ്കുട്ടിക്ക് ജീവിതം നൽകുക മാത്രമല്ല ആ യുവാവ് ചെയ്യുന്നത്. ഒരു നിർദ്ധര പെണ്കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കാപാലിക ശക്തികളെ വെളിച്ചത്തിൽ കൊണ്ടുവരും വരെ തനിക്ക് വിശ്രമം ഇല്ലലും യുവാവ് പറയുന്നു.

കൂടുതൽ വാർത്തകൾ വായിക്കൂ

താലി കെട്ടുന്നതിന് മുന്നേ വാട്‌സ്ആപ്പിൽ വീഡിയോ എത്തി, വിവാഹം മുടങ്ങി; തുടർന്ന് വമ്പൻ ട്വിസ്റ്റുകൾ..!!

തിരുവനന്തപുരത്ത് ഹോളിവുഡ് സിനിമകൾ കണ്ട് അമ്മയെ കൊന്ന മകൻ; പക്ഷെ സംഭവം പാളിപോയി..!!