മലപ്പുറത്ത് പതിനെട്ടുകാരിയെന്ന് കരുതി യുവാവ് പ്രണയിച്ചത് നാലുമക്കളുള്ള വീട്ടമ്മയെ; ഇൻസ്റ്റാഗ്രാം വഴി വളച്ച വീട്ടമ്മ മക്കളെ ഉപേക്ഷിച്ചു യുവാവിന്റെ വീട്ടിൽ..!!

380

ഇൻസ്റ്റാഗ്രാമിൽ കൂടി പെൺകുട്ടിയെ വളച്ചു വിളിച്ചെറിയാക്കിയപ്പോൾ ഇത്രക്കും വലിയൊരു പണിയാകുമെന്ന് യുവാവ് കരുതിക്കാണില്ല. സംഭവം നടന്നത് മലപ്പുറത്താണ്.

പതിനെട്ടുകാരി എന്ന് കരുതി യുവാവ് പ്രണയത്തിൽ ആയത് അമ്പത് വയസിനോട് അടുത്ത പ്രായമുള്ള വീട്ടമ്മയെ ആയിരുന്നു. നാല് കുട്ടികൾ ഉള്ള യുവതി ഇരുപത്തിരണ്ടു വയസുള്ള കാമുകൻ നിര്ബന്ധിച്ചതോടെ വീട്ടിൽ നിന്നും മക്കളെ ഉപേക്ഷിച്ചു യുവാവിന്റെ അടുക്കലേക്ക് എത്തുക ആയിരുന്നു.

യുവാവ് നിർബന്ധിച്ചത് പ്രകാരം സ്വന്തം വീട്ടിൽ നിന്നും മക്കളെ ഉപേക്ഷിച്ചു ഇറങ്ങിയ വീട്ടമ്മ കാമുകന്റെ വീട്ടിൽ എത്തിയതോടെ ആണ് യുവാവ് മനസിലാക്കുന്നത് താൻ പ്രണയിച്ചത് തന്നെക്കാൾ ഇരട്ടിയിൽ അധികം പ്രായമുള്ള യുവതിയെ ആയിരുന്നു എന്നുള്ളത്.

ഇതേ ഇതുടർന്ന് വീട്ടമ്മയെ ഒഴുവാക്കാൻ യുവാവും കുടുംബവും ശ്രമം നടത്തി എങ്കിൽ കൂടിയും തിരിച്ചുപോകില്ല എന്നുള്ള വാശിയിൽ ആയിരുന്നു വീട്ടമ്മ. തുടർന്ന് പോലീസ് എത്തിയാണ് വീട്ടമ്മയെ തിരിച്ചയച്ചത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും യുവാവും തമ്മിൽ പ്രണയത്തിൽ ആകുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ്.

തുടർന്ന് യുവാവിനൊപ്പം ജീവിക്കാൻ ആയിരുന്നു വീണ്ടും കുടുംബവും മക്കളെയും ഉപേക്ഷിച്ച് യുവതി മലപ്പുറത്ത് എത്തിയത്. പതിനെട്ടു വയസുള്ള വിദ്യാർത്ഥി എന്ന് കരുതിയാണ് കഴിഞ്ഞ ഒരുവർഷമായി യുവാവ് അമ്പത്തിനോട് അടുത്ത് പ്രായമുള്ള വീട്ടമ്മയുമായി ചാറ്റിങ് തുടങ്ങിയത്.

ഫോൺ വഴി സംസാരിച്ചു എങ്കിൽ കൂടിയും ഒരിക്കൽ പോലും യുവാവിന് വീട്ടമ്മയുടെ പ്രായം മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പ്രണയം ആയതോടെ ആയിരുന്നു വീട്ടമ്മയോട് വീട് വിട്ട് ഇറങ്ങി വരാൻ യുവാവ് നിർബന്ധിച്ചത്.

യുവാവിന്റെ വാക്കുകൾ കെട്ടായിരുന്നു വീട്ടമ്മ വീട് വിട്ട് ഇറങ്ങിയത്. എന്നാൽ തന്റെ വീട്ടിലേക്ക് എത്തിയ വീട്ടമ്മയെ കണ്ടു ഞെട്ടിയ യുവാവ് കറയുക ആയിരുന്നു. തുടർന്ന് താൻ സ്നേഹിച്ചത് പതിനെട്ടു വയസുള്ള പെൺകുട്ടിയാണ് എന്ന് കരുതി ആണെന്ന് യുവാവ് പറഞ്ഞത്.

എന്നാൽ യുവാവിന്റെ വീട്ടിൽ എത്തിയ വീട്ടമ്മ തിരിച്ചു പോകാൻ കൂട്ടാക്കാതെ ഇരുന്നതോടെ ആയിരുന്നു പോലീസ് എത്തി സംഭവം ഒത്തുതീർപ്പാക്കിയത്.

You might also like