ആന്റണി പെരുമ്പാവൂർ അടക്കം മലയാളത്തിലെ മൂന്ന് നിർമാതാക്കളുടെ ഓഫിസിൽ റെയിഡ്..!!

96

മലയാളത്തിലെ പ്രമുഖ നിർമാതാക്കൾ ആയ ആന്റണി പെരുമ്പാവൂർ , ആന്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ഇൻകം ടാക്സ് ഓഫീസർമാർ റെയിഡ് നടത്തുന്നു.

മൂവരും നിരവധി ചിത്രം ഒടിടിയിൽ എത്തിച്ചതോടെയാണ് അതിന്റെ കൃത്യമായ വിവരങ്ങൾ അറിയുന്നതിന് വേണ്ടിയാണ് റെയിഡ് എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിൽ ഉള്ള ആശിർവാദ് സിനിമാസിന്റെ ഓഫീസിൽ ആണ് റെയിഡ് നടക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ഓഫീസിൽ കലൂരിൽ ആണ് ഉള്ളത്. അതോടൊപ്പം ആന്റണി ജോസഫ് ഫിലിം കമ്പനി ഓഫീസിലും റെയിഡ് നടക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് ഏറെ പ്രാധാന്യമുള്ള റെയിഡ് ആണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

You might also like