ഹാനാന് വീണ്ടും വാഹന അപകടം; തലയിൽ പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു..!!

33

ഹാനാൻ, മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖവും പെരുമാണ്, സ്‌കൂൾ യൂണിഫോമിൽ മീൻ വിറ്റ് ഉപരിപഠനത്തിനു ശ്രമങ്ങൾ നടത്തിയ ഹാനാൻ വാർത്തകൾ ഇടം നേടുകയും, ഹാനാനെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പോലീസ് നടപടി വരെ ഉണ്ടാകുകയും ചെയ്തിരുന്നു.

തുടർന്ന് കുറച്ചു കാലങ്ങൾക്ക് മുൻപ് ഷോ കഴിഞ്ഞു മടങ്ങവേ ഹാനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും തുടർന്ന് നടുവിന് ക്ഷതമേറ്റ ഹാനാൻ നടുവിൽ ബെൽറ്റ് ഇട്ടാണ് ഇപ്പോൾ മീൻ കച്ചവടം നടത്തുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം വരാപ്പുഴ മാർക്കറ്റിൽ നിന്നും വാങ്ങി മീൻ വാഹനത്തിന് ഉള്ളിൽ കയറ്റുന്നതിന് ഇടയിൽ കാറിന്റെ വാതിൽ തലയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് രക്തം വാർന്ന ഹാനാനെ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിൽസ നൽകിയിട്ടും വേദന കുറയത്തത് കൊണ്ട് ഇടപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് ഹാനാനെ മാറ്റി.