മീൻ വെള്ളം വീണ് സ്വർണ്ണ വളയുടെ കളർ ഇളകി; സംഭവം പുനലൂരിൽ..!!

90

കറി വെക്കാൻ ആയി മീൻ വാങ്ങി, വെട്ടി വൃത്തിയാക്കിയ വീട്ടമ്മക്ക് കിട്ടിയത് മുട്ടൻ പണിയാണ്, പുനലൂർ ശാസ്താംകോണം വള്ളക്കടവ് ഷൈനി വിലാസത്തിൽ ഷിബി ഷൈജുവിന്റെ 2 സ്വർണ വളകളുടെയും മോതിരത്തിന്റെയും നിറമാണ് മാറിയത്. മീൻ വെട്ടിയ വെള്ളത്തിൽ നിന്നുമാണ് ഈ പ്രശ്‌നം ഉണ്ടായത്.

ഷൈജു മീൻ വാങ്ങിയത് പുനലൂർ റയിൽവേ സ്റ്റേഷന്റെ അടുത്ത് നിന്നാണെന്ന് പറയുന്നു, നാല് ദിവസം ഫ്രിഡ്ജിൽ വെച്ചതിന് ശേഷമാണ് മീൻ പാകം ചെയ്യാൻ എടുത്തത്, വളയുടെ സ്വർണ്ണ നിറം മാറി, അതോടൊപ്പം സ്വർണ്ണം പൊടിയുകയും ചെയ്തു, മോതിരങ്ങളുടെയും കളറിൽ വ്യത്യാസം വന്നിട്ടുണ്ട്. നിറം മാറിയ സ്വർണ്ണം കടയിൽ നിന്നും ചൂടാക്കി പൂർവ്വ സ്ഥിയിൽ ആക്കി, എന്തായാലും പോലീസിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ് ഷൈജു. പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമേ നിറം മാറാൻ ഉള്ള യഥാർത്ഥ കാരണം അറിയാൻ കഴിയൂ..

You might also like