രജനി ചിത്രത്തിന് പോലും കഴിയാത്തത്, ഒടിയൻ സൗദി അറേബ്യയിൽ ഡിസംബർ 14ന് തന്നെ..!!

16

ഒടിയൻ ലോകം കീഴടക്കാൻ എത്തുകയാണ്, സിനിമ ലോകമെമ്പാടും ഡിസംബർ 14ന് ആണ് റിലീസ് ചെയ്യുന്നത്. 37 രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമ ഇനി ഒടിയൻ എന്ന പേരിൽ അറിയപ്പെടും കാരണം, ഒടിയൻ റിലീസിന് എത്തുന്ന ഡിസംബർ 14ന് തന്നെ സൗദി അറേബ്യയിൽ റിലീസ് ചെയ്യുന്നത്, ഒരു ഇന്ത്യൻ ആദ്യമായി ആണ് റിലീസ് ദിവസം തന്നെ സൗദിയിൽ റിലീസ് ചെയ്യുന്നത്, രജനികാന്ത് നായകനായി എത്തിയ 2.O പോലും റിലീസ് ചെയ്തു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാണ് സൗദിയിൽ റിലീസിന് എത്തിയത്.

റിലീസിന് മുന്നേ 100 കോടിയുടെ ബിസിനെസ്സ് നേടിയ ഒടിയൻ, വേൾഡ് വൈഡ് ഫിലിംസ് ആണ് അറേബ്യാൻ രാജ്യങ്ങളിൽ വിതരണത്തിന് എത്തിക്കുന്നത്.

ആശിർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്, മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്, പ്രകാശ് രാജ് ആണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്.