ഫേസ്ബുക്കിലെ മദ്യപാന ഗ്രൂപ്പ് ജിഎൻപിസിയുടെ അഡ്മിൻ കീഴടങ്ങി..!!

126

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന മലയാളി ഫേസ്ബുക്ക് ഗ്രുപ്പിന്റെ അഡ്മിൻ എൽ അജിത് കുമാർ കീഴടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മദ്യപാന ഫോട്ടോകൾ പ്രദർശിപ്പിച്ച കുറ്റത്തിനാണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്.

കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്ന ഈ ഗ്രൂപ്പിന് അജിത്തും ഭാര്യ വനിതയും അടക്കം 36 അഡ്മിൻസ് ആണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രൂപ്പ് ആണ് ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും എന്നു പേരുള്ള ഈ ഗ്രൂപ്പ്. ഇരുപത് ലക്ഷത്തിൽ അധികം ആളുകൾ ആണ് ഈ ഗ്രൂപ്പിൽ മേമ്പർ ആയി ഉള്ളത്.

You might also like