ഫേസ്ബുക്ക് വഴി വളക്കും, സ്ത്രീ ശബ്ദത്തിൽ സുരേഷ് വിളിക്കും, പണം തട്ടാൻ രേണുമോളെ ഇറക്കും; കോട്ടയത്തെ തട്ടിപ്പ് വീരന്മാരുടെ രീതികൾ ഇങ്ങനെ..!!

67

കോട്ടയം; സാമൂഹിക മാധ്യമങ്ങൾ വീണ്ടും വീണ്ടും കുരുക്ക് വീഴ്ത്തുകയാണ് പലർക്കും. പെണ്ണിനെ കാമത്തിനും പ്രണയത്തിനും വേണ്ടി വളക്കുന്നവർ ആണ് ഒരു ഭാഗത്ത്, അതേ രീതിയിൽ പുരുഷന്മാരെ വളച്ച് വലയിൽ ആക്കുന്നവർ മറുഭാഗത്ത്. കാമമാവും പ്രണയവും മൂക്കുമ്പോൾ വലയിൽ ആകുന്നത് നിരവധി ആളുകൾ.

കോട്ടയത്ത് നിന്നും ആണ് സോഷ്യൽ മീഡിയ വഴി കബളിപ്പിച്ച് പണം തട്ടി എടുക്കുന്ന കോട്ടയം പാമ്പാടി കൂറോപ്പ മേച്ചിരിക്കാട് രേണുമോൾ (24), തിരുവനന്തപുരം കണിയാപുരം ചന്തക്കര വീട്ടിൽ സുരേഷ് (28) എന്നിവർ അറസ്റ്റിൽ ആയത്.

ഫേസ്ബുക്ക് ചാറ്റിംഗ് വഴി യുവാക്കളെ പരിയപ്പെടും, എന്നിട്ട് പരിചയം വളർന്നു കഴിയുമ്പോൾ ഫോട്ടോ ആവശ്യപ്പെടും, ഫോട്ടോ അയച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ മോർഫ് ചെയ്തു തിരിച്ചു അയക്കും, തുടർന്ന് പരസ്യം ആക്കും എന്ന് ഭീഷണി മുഴക്കും തുടർന്ന് പണം തട്ടും ഇതാണ് രീതി.

എഴുമറ്റൂർ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആണ് അന്വേഷണം നടന്നത്. തുടർന്ന്, സുരേഷ് ഇയാളോട് ബ്ളാക്ക് മെയിലിംഗ് നടത്തുകയും പണം പാമ്പാടിയിലെ എസ് ബി ഐ അക്കൗണ്ടിൽ നിക്ഷേപിക്കാനും പറയുക ആയിരുന്നു. തുടർന്ന്, എ ടി എം കാമറ പരിശോധിച്ച പോലീസ് രേണുമോൾ ആണ് പണം എടുത്തത് എന്ന് കണ്ടെത്തുക ആയിരുന്നു.

രേണുമോളുടെ മുത്തച്ഛന്റെ പേരിൽ ആണ് ബാങ്ക് അക്കൗണ്ട്. സ്ഥിരമായി ചാറ്റ് ചെയ്യുന്ന സുരേഷ്മായി നല്ല ബന്ധത്തിൽ ആണെന്നും അയാൾ പറഞ്ഞത് അനുസരിച്ചാണ് പണം എടുത്തത് എന്നുമാണ് രേണുമോൾ പൊലീസിന് മറുപടി നൽകിയത്.

തുടർന്ന് ഫോൺ കോളുകൾ പിന്തുടർന്ന് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു. ഇരുവരും തട്ടിയെടുക്കുന്ന പണം വീതം വെച്ചു എടുത്തത് ആയും, സുരേഷ് സ്ത്രീ ശബ്ദത്തിൽ സംസാരിക്കാൻ കഴിവ് ഉള്ളവൻ ആണെന്നും പോലീസ് പറയുന്നു. പ്രതികൾ ഇരുവരെയും കോടതി റിമാന്റ് ചെയ്തു.