മകന്റെ മുഖത്ത് കൊത്തിയ കോഴിക്ക് എതിരെ പരാതി; എന്നാൽ കോഴി തന്റെ മകൻ എന്ന് പ്രതി, വിചിത്ര സംഭവം ഇങ്ങനെ..!!

192

അയൽവാസികൾ തമ്മിൽ നിരവധി വിഷയങ്ങൾക്ക് തർക്കങ്ങൾ കണ്ടിട്ടുള്ള നാട്ടിൽ, ഒരു പൂവൻ കോഴിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങേണ്ട അവസ്ഥയാണ് ശിവപുരി സ്വദേശികൾ ആയ ദമ്പതികൾക്ക്.

പൂവൻ കോഴിയുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയാണ് അയൽവാസി പോലിസിൽ പരാതി നൽകിയത്. നാല് മാസത്തിന് ഉള്ളിൽ നിരവധി തവണയാണ് കോഴി കുട്ടിയെ ആക്രമിച്ചത്. അവസാനം മുഖത്ത് പൂവൻ കോഴി കൊതിയതിനെ തുടർന്നാണ് അയൽവാസി പോലിസിൽ പരാതി നൽകിയത്.

പരാതിയിൽ പോലിസ് കോഴിയുടെ ഉടമസ്ഥർ ആയ ദമ്പതികളെ വിളിച്ചു വരുത്തി. ഉടമയായ പപ്പു ജാദവിനെയും ഭാര്യ ലക്ഷ്മിയെയും ആണ് പോലീസ് വിളിച്ചുവരുത്തിയത്.

എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിയ ദമ്പതികൾ പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽ വെച്ചു പോലീസ് ഉദ്യോഗസ്ഥർ.

മക്കൾ ഇല്ലാത്ത തങ്ങൾക്ക് പൂവൻ കോഴി മകനെ പോലെ ആണെന്നും, ഈ കുസൃതികൾ ക്ഷമിക്കണം എന്നും ശിക്ഷ നല്കിയെ പറ്റൂ എങ്കിൽ തങ്ങളെ ശിക്ഷിക്കൂ എന്നും ആണ് ദമ്പതികൾ പറഞ്ഞത്.

തുടർന്ന് ഇരുവരും തമ്മിൽ ചർച്ച നടത്തി ഒരു വട്ടം കൂടി അവസരം നൽകി പോലീസ് പറഞ്ഞയക്കുക ആയിരുന്നു