ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ട്‌; അന്വേഷണം വേണമെന്ന് കുടുംബം..!!

44

ബാലബാസ്കറിന്റെ മരണത്തിൽ ഭാര്യയും ഡ്രൈവറും വ്യത്യസ്ത മൊഴികൾ നൽകിയ സാഹചര്യത്തിലും രാത്രി ഹോട്ടൽ മുറിയിൽ തങ്ങും എന്ന് കുടുംബത്തെ അറിയിച്ചിട്ടും രാത്രിയിൽ ഹോട്ടൽ മുറിയിൽ താങ്ങാതെ യാത്ര തിരിച്ചത് അടക്കമുള്ള വിഷയത്തിൽ ദുരൂഹത ഉണ്ടെന്നും അതിനായി സമഗ്രമായ ഒരു അന്വേഷണം നടത്തണം എന്നും ബാലഭാസ്കറിന്റെ പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും നൽകിയ പരാതിയിൽ ആണ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശയ്യപ്പെട്ടിട്ടുള്ളത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വനിയും മരിച്ചിരുന്നു.

അപകട നില തരണം ചെയ്ത് ഭാര്യ ലക്ഷ്മി, ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇതുവരെ കഴിഞ്ഞട്ടില്ല. നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇവർ വിവാഹിതർ ആയതും അതുപോലെ പതിനാറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് കുട്ടി പിറന്നതും.