അന്ന് അച്ഛന്മാർ ഒന്നിച്ചപ്പോൾ, ഇന്ന് മക്കൾ ഒന്നിക്കുന്നു, പ്രണവിനൊപ്പം ഗോകുൽ സുരേഷും..!!

89

മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു, ഇരുപതാം നൂറ്റാണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നോറ്റാണ്ടിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്നു.

മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകപാടം നിർമിച്ച് അരുൺ ഗോപി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യൂന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിൽ മുണ്ട് ഒക്കെ മടക്കി കുത്തി മാസ്സ് ലുക്കിൽ ആണ് ഗോകുൽ സുരേഷ് എത്തുന്നത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പ്രണവ് ചെയ്ത ട്രെയിനിൽ ഉള്ള ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ആദി എന്ന ആദ്യ ചിത്രത്തിൽ പാർകൗർ രംഗങ്ങൾ തന്മയത്വത്തോടെ അഭിനയിച്ച പ്രണവ് മോഹൻലാൽ ആരാധകർക്ക് ഏറെ ഇഷ്ട താരമായി മാറിയിരുന്നു. ഈ വർഷം ജനുവരിയിൽ ആണ് ആദി റിലീസ് ചെയ്തത്. അടുത്ത വർഷം ജനുവരിയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തും എന്നുള്ള ആകാംക്ഷയിൽ ആണ് പ്രണവ് ആരാധകർ. മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ എത്തുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് പ്രണവിന്റെ അടുത്ത ചിത്രം.