പബ്‌ജിയിൽ മുഴുകി യുവാവ് വെള്ളമെന്നു കരുതി കുടിച്ചത് ആസിഡ്..!!

57

മധ്യപ്രദേശ്; പബ്‌ജി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ആദ്യം പബ്‌ജി ട്രോളുകൾ ആണ് എത്തിയത്. അച്ഛന് മകനോട് സംസാരിക്കണം എങ്കിൽ പോലും പബ്‌ജി വേണം എന്ന രീതിയിൽ ആയിരുന്നു ട്രോൾ, പിന്നീട് പബ്‌ജി ഭ്രാന്ത് മൂത്ത് യുവാവ് മലേഷ്യയിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു പോയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.

ഇപ്പോൾ പബ്‌ജി മൂലം ഉണ്ടായ ഒരു അപകട വാർത്ത മധ്യപ്രദേശിൽ നിന്നും എത്തുന്നത്. പബ്‌ജിയിൽ മുഴുകി ഇരുന്ന യുവാവ് വെള്ളം ഇരുന്ന ബോട്ടിലിന് പകരം ആസിഡ് ഇരുന്ന ബോട്ടിൽ എടുത്ത് കുടിക്കുക ആയിരുന്നു.

ആസിഡ് കുടിച്ചതിന്റെ ആഘാതത്തിൽ യുവാവിന്റെ ആന്തരിക അവയവങ്ങൾ കരിഞ്ഞു പോയി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവിനെ ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയം ആകുക ആയിരുന്നു.

എന്തായാലും യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

You might also like