ആലുവയിൽ മൂന്ന് വയസുകാരനെ മർദിച്ചത് അമ്മ; തലക്ക് അടിച്ചത് തടി കൊണ്ട്, കുറ്റം സമ്മതിച്ച അമ്മ ചെയ്ത ക്രൂരതകൾ ഇങ്ങനെ..!!

40

ആലുവ; ആലുവയിൽ മൂന്ന് വയസുള്ള കുരുന്നിനെ ക്രൂരമായി മർദിച്ചത് അമ്മ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അച്ഛനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ആണ് ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത് വന്നത്.

കേരളത്തിനെ മുഴുവൻ ഞെട്ടിച്ച ഏഴ് വയസുകാരന്റെ ക്രൂമായി അമ്മയുടെ സുഹൃത്ത് തലക്ക് അടിച്ചു കൊന്ന സംഭവത്തിന് ശേഷം കേരള ജനത മറ്റൊരു ക്രൂരത കൂടി കേട്ട് ഞെട്ടിയിരിക്കുകയാണ്.

ആലുവയിൽ അമ്മയുടെ മർദനം ഏറ്റ കുട്ടി, ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ ആണ്. കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലക്ക് അടിച്ച് പരിക്കേല്പിക്കുകയും ആയിരുന്നു. മർദനത്തിൽ പരിക്കേറ്റ കുട്ടിയുടെ ആശുപത്രി ചികിത്സ മുഴുവൻ കേരള സർക്കാർ വഹിക്കും എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആലുവയിൽ ഇന്നലെയാണ് ക്രൂരമായി മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിയിലും തലച്ചോറിലും പരിക്കുകയും ശരീരം ആസകാലം പൊള്ളൽ ഏറ്റ പാടുകളും തലയോട്ടിയിൽ പൊട്ടലും ഉണ്ട് കുട്ടിക്ക്. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.