സ്വന്തം ജീവൻ പോലും നോക്കാതെ കുളത്തിൽ ചാടി ലത ടീച്ചർ രക്ഷിച്ചത് മൂന്ന് കുട്ടികളെ; സംഭവം വേങ്ങരയിൽ..!!

55

കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലം പെരുവല്ലൂർ വിദ്യാലയത്തിന് സമീപം ആണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ആഴത്തിൽ മുങ്ങി പോയത്. വീട്ടുകാർ അറിയാതെ ആണ് മൂന്ന് കുട്ടികൾ കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്.

വേങ്ങര അൽഫലഹ് വിദ്യാലയത്തിലെ അധ്യാപികയായ നെച്ചികാടൻ ലതയാണ് ഉച്ചക്ക് വീട്ടിലേക്ക് മടങ്ങുന്ന വഴി കുളത്തിൽ നിന്നും നില വിളി കേൾക്കുന്നത്, പെട്ടന്ന് സംഭവസ്ഥലത്ത് ഓടി എത്തിയ ലത കാണുന്നത് മുങ്ങി താഴ്ന്ന കുട്ടികളെയാണ്, തന്റെ ജീവൻ പോലും നോക്കാതെ ലത കുളത്തിലേക്ക് ചാടുക ആയിരുന്നു.

റസ്ല(7), സജ്‌ന ഷെറി(5), സഫരീന(6), എന്നിവർ ആണ് വീട്ടിൽ അറിയാതെ കുളിക്കാൻ എത്തിയത്, നീന്തൽ അറിയാത്ത ഇവർ കുളത്തിൽ ഇറങ്ങിയപ്പോൾ ആണ് മുങ്ങി താഴ്ന്നത്, മുപ്പതിരണ്ടുകാരിയായ ലത തക്ക സമയത്ത് എത്തിയത് മൂലം ആണ് മൂന്ന് കുട്ടികൾക്ക് ജീവൻ ലഭിച്ചത്.

ഇതിനിടെ ടീച്ചറുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ സമീപവാസിയായ വിജീഷും കുട്ടികളെ രക്ഷിക്കാൻ സഹായിച്ചു. വീട്ടുകാരറിയാതെ തൊട്ടുസമീപത്തുള്ള തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇതിൽ രണ്ട് കുട്ടികൾ ആണ് ആദ്യം കുളത്തിൽ ഇറങ്ങിയത്, തുടർന്ന് ഇവർ മുങ്ങിയപ്പോൾ രക്ഷപ്പെടുത്താൻ വേണ്ടിയാണ് മൂന്നാമത്തെ കുട്ടിയും കുളത്തിലേക്ക് ചാടിയത്. എന്നാൽ മൂന്നത് ചാടിയ കുട്ടിക്കും നീന്തൽ അറിയാത്തത് കൊണ്ട് അപകടത്തിൽ പെടുകയായിരുന്നു.