ഉച്ചക്ക് ജനിച്ച കുഞ്ഞിനെയും ഭാര്യയെയും കൂട്ടി കൊടൈക്കനാലിൽ ടൂർ പോകണമെന്ന് ഭർത്താവ്; അടിമാലിയിൽ നടന്ന സംഭവം ഇങ്ങനെ..!!

22

കുഞ്ഞു പിറന്ന സന്തോഷത്തിൽ ബാറിൽ നിന്നും മദ്യം കഴിച്ച് എത്തിയ പേക്കൂത്തുകൾ ശേഷം കുഞ്ഞിന്റെ അച്ഛൻ പോലീസ് പിടിയിൽ ആയി.

ഉച്ചക്ക് പ്രസവിച്ച ഭാര്യയേയും പിറന്ന കുഞ്ഞിനെയും കൊണ്ട് കൊടൈക്കനാലിൽ ടൂർ പോകണം എന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയ അറിയിച്ചത്, എന്നാൽ മദ്യ ലഹരിയിൽ മൂന്നാർ ചെണ്ടുവര സ്വദേശി നവീൻ തോമസ് പറഞ്ഞത് തമാശ ആയി ആണ് ആശുപത്രി അധികൃതർ ആദ്യം കരുതിയത്.

എന്നാൽ പുരുഷന്മാർക്ക് കയറാൻ അനുവാദമില്ലാത്ത ലേബർ റൂമിൽ കയറുകയും ബഹളം വെക്കുകയും ചെയിത നവീനെയും സുഹൃത്ത് സെൽവത്തെയും പോലിസിൽ പിടിച്ച് ഏൽപ്പിക്കുക ആയിരുന്നു.

അടിമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ ഇരുവരും പിടിയിൽ ആകുകയും കോടതിയിൽ ഹാജർ ആക്കിയ ശേഷം റിമാൻഡ് ചെയ്യുകയും ആയിരുന്നു.