ഇന്ത്യ വീണ്ടും മോഡി ഭരിക്കും; അച്ഛാ ദിൻ തന്നെയെന്ന് തെളിയിച്ച് ബിജെപി; തകർന്ന് തരിപ്പണമായി കേരളത്തിൽ എൽഡിഎഫ്..!!

50

ഇത് മോദിയാണ്, നരേദ്ര മോഡി, ട്രോളി കളിയാക്കിവർക്കും വിമര്ശിച്ചവർക്കും വോട്ടിൽ കൂടി മറുപടി നൽകി നരേന്ദ്ര മോഡി വീണ്ടും. അമിത് ഷായയുടെ കുതന്ത്രങ്ങൾക്ക് മുന്നിൽ ഒരിക്കലും ജയിക്കാൻ കഴിയാതെ രാഹുൽ ഗാന്ധി വീണ്ടും.

മോദിയും ബിജെപിയും എൻഡിഎയും വീണ്ടും അഞ്ച് വർഷങ്ങൾ കൂടി തുടർ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 344 സീറ്റുകളിൽ ആണ് എൻ ടി എ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെക്കാൾ 8 സീറ്റുകൾ കൂടുതൽ ആണ് ഇത്തവണ നേടിയ നേട്ടം.

എന്നാൽ, കോണ്ഗ്രസിന് ആശ്വസിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രമാണ്, കേരളത്തിൽ 20 സീറ്റിൽ 19ലും കോണ്ഗ്രസ്സ് ഐക്യം നേടി.