ഇതാണ് മേയർ, ഒരൊന്നൊന്നര മേയർ; അമ്പതാമത്തെ ലോഡും അയച്ചു; തിരുവനന്തപുരം വേറെ ലെവൽ..!!

15

മഴയാണ്, മഴക്കെടുതിയാണ്, പേമാരിയാണ്, ഉരുൾപൊട്ടൽ ഉണ്ട്, എന്നാൽ കേരളം ഇങ്ങനെയാണ് എന്തൊക്കെ വന്നാലും ഒറ്റകെട്ടായി ഒരുമിച്ച് അങ്ങോട്ട് നേരിടും.

വയനാടും നിലമ്പൂരും എല്ലാം പ്രളയത്തിൽ ദുരിതം അനുഭവിക്കുമ്പോൾ കൈത്താങ്ങായി കേരളം മുഴുവൻ കൂടെയുണ്ട്. എന്നാൽ കേരളത്തിന്റെ തലസ്ഥാന നഗരി വേറെ ലെവൽ ആണെന്ന് വേണം പറയാൻ.

തിരുവനന്തപുരം കോർപ്പറേഷനിലെ കളക്ഷൻ ക്യാമ്പിൽ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 50ഓളം ലോഡ് കയറ്റി വിട്ടു കഴിഞ്ഞു.

ഇപ്പോൾ 53, 54 നിറച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നഗരപിതാവായ വികെ പിശാന്ത് പറയുന്നു. രാത്രി 9 മതി ആകുമ്പോൾ 46ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയർ ഫേസ്ബുക്കിൽ ലൈവിലൂടെ അറിയിച്ചത്. എന്നാൽ രാത്രിയും വിശ്രമമില്ലാതെ അവശ്യ സാധനങ്ങൾ അയച്ചു കൊണ്ടേയിരിക്കുകയാണ്. അധികം വൈകാതെ തന്നെ 55 ലോഡ് ആവും എന്നതിൽ സംശയമില്ല.

ഇപ്പോൾ സാമൂഹിക മാധ്യമത്തിലെ താരം ഈ മേയറും വളണ്ടിയർമാരും ആണ്. ഇപ്പോഴും നിരവധി സാധനങ്ങൾ ആണ് കോപ്പറേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. മേയർക്ക് ഒപ്പം ഒരുകൂട്ടം ചെറുപ്പക്കാർ കൂടി ഒന്നിച്ചപ്പോൾ കാര്യങ്ങൾ തകൃതിയായി ആണ് നടക്കുന്നത്. കൂടെ കട്ടക്ക് ടിപ്പറുകളും ലോറികളും എല്ലാം ഉണ്ട്.

ഇന്നലെ 3 ലോഡു കൂടി പോയി ആകെ ലോഡ് 54

Posted by VK Prasanth on Wednesday, 14 August 2019