രക്ഷാപ്രവർത്തനത്തിൽ ജീവൻ പൊലിഞ്ഞ ലിലുവിന്റെ കുടുംബത്തിന് മോഹൻലാൽ വീട് വെച്ചു നൽകും..!!

130

കേരളത്തിൽ ദുരിത പെയിത്ത് തുടരുമ്പോൾ നിരവധി ജീവനുകൾ ആണ് മഴ കവർന്നത്. ഇതിൽ ഏറെ വേദന ആയിരിക്കുകയാണ് ലിനുവിന്റെ മരണം.

ഇപ്പോഴിതാ ദുരിതത്തിൽ മകൻ നഷ്ടമായ പുഷ്പലതക്കും കുടുംബത്തിനും മോഹൻലാൽ ചെയർമാൻ ആയിട്ടുള്ള സംഘടന വിശ്വശാന്തി ഫൗണ്ടേഷൻ വീട് വെച്ചു നൽകും. ലതക്ക് ആശ്വാസ വാക്കുകൾ പറയുന്നതിന് സംവിധായകൻ മേജർ രവി നേരിട്ട് എത്തുകയും ചെയിതു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ കൈമാറുകയും ചെയിതു.

ചാലിയാർ കരകവിഞ്ഞു ഒഴുകിയതോടെയാണ് ലിനുവും അച്ഛനും അമ്മയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്, കനത്ത മഴ പെയ്യുമ്പോൾ ക്യാമ്പിൽ ഇരിക്കാതെ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാൻ ഇരുമെയ്യുമായി ലിലുവും ഇറങ്ങി, എന്നാൽ ആ പോക്കിൽ ലിനുവിന് നഷ്ടമായത് സ്വന്തം ജീവൻ തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും നഷ്ടമായത് അവരുടെ ജീവന്റെ ജീവനും.

രണ്ട് തോണിയിൽ ആണ് ലിനുവും കൂട്ടരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്, രണ്ട് തോണികളും തിരിച്ചു പോരുമ്പോൾ എല്ലാവരും തോണിയിൽ ഉണ്ടാകും എന്നാണ് കരുതിയത്, എന്നാൽ അവിടെ തിരിച്ചു എത്തിയപ്പോൾ ആണ് അറിഞ്ഞത് ലിനു ഇല്ല എന്നുള്ളത്.

തുടർന്ന് വീണ്ടും അഗ്നിശമന സേന അടക്കം ഉള്ളവർ നടത്തിയ തിരച്ചിലിൽ ആണ് ലിനുവിന്റെ മൃത്യു ശരീരം കണ്ടെത്തിയത്.