ഉറ്റവർ എല്ലാം മണ്ണിന് അടിയിലായി, എല്ലാം നഷ്ടമായിട്ടും മറ്റുള്ളവർക്ക് ആശ്വാസമായി പെൺകുട്ടി..!!

30

2018ൽ മഴ കേരളത്തിൽ ദുരന്തം നടത്തി പിൻ വലിഞ്ഞപ്പോൾ നവ കേരള നിർമ്മിതിക്കുള്ള ശ്രമത്തിൽ ആയിരുന്നു കേരളം, എല്ലാം തിരിച്ചു ആക്കാൻ ഉള്ള ശ്രമത്തിന് ഇടയിൽ ആണ് മഴ വീണ്ടും കേരളത്തെ പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്നത്.

കനത്ത മഴ വീണ്ടും എത്തുമ്പോൾ കൂടി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും, 2019ൽ കനത്ത മഴ എടുത്ത ജീവനുകളുടെ എണ്ണം 78 എണ്ണം ആണ്. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും ഭൂപടത്തിൽ നിന്നും ഇല്ലാതെ ആയ കാഴ്ച കണ്ട് വിറങ്ങലിച്ചു നിൽക്കുന്ന മലയാളി മനസുകൾ.

ഇപ്പോഴും നിരവധി ആളുകൾ മണ്ണിന് അടിയിൽ, അവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു, ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത് 260000ഓളം ആളുകൾ.

ഇതിനിടയിൽ ജാതിയും മതവും നിറവും കുലവും നോക്കാതെ സഹായ ഹസ്തങ്ങളുമായി എത്തിയത് നിരവധി ആളുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്നവർ അതിലേറെ.

അത്തരത്തിൽ പുത്തുമലകാരിയായ ഒരു കൊച്ചു പെണ്കുട്ടി, ദുരിത പെയിത്തിൽ ഉറ്റവർ എല്ലാവരും നഷ്ടപ്പെട്ടിട്ടും മറ്റുള്ളവർക്ക് സഹായകമായി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തനങ്ങൾ നടത്തുകയാണ് മിസിറിയ എന്ന പെണ്കുട്ടി.

പുത്തുമല ദുരന്തം തന്ന ആഘാതം ഉള്ളിൽ ഒതുക്കി മറ്റുള്ളവർക്ക് കരുത്ത് പകരുകയാണ് മിസിറിയ എന്ന കൊച്ചു മിടുക്കി. വീടും ബന്ധുക്കളും നഷ്ടപ്പെട്ട വിഷമം മറന്ന് എസ് ബി സി കാരിയായ മിസിറിയ ക്യാമ്പിൽ ഉള്ളവർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.

അവൾ നൽകുന്ന ശാസനകൾ ആണെങ്കിലും മടിയില്ലാത്ത അനുസരിക്കാൻ തയ്യാറാണ് ഇവിടെ ഉള്ളവർ, കാരണം അവൾ അവർക്ക് പുത്തുമലയിൽ നിന്നും എത്തിയ അയൽക്കാരിയായി, ഇതുപോലെ ആയിരം പെൺകരുത്തുകൾ ഉണ്ട് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും, പുത്തുമല വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി കൂടിയായ മിസിറിയ സ്റ്റുഡണ്ട് പോലീസ് കേഡറ്റ് കൂടിയാണ്.

വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ഉരുൾ പൊട്ടലിൽ കൺമുമ്പിൽ ആണ് അടുത്ത കൂട്ടുകാരിയും പിതൃ സഹോദരന്റെ ഭാര്യയായ ഹാജിറയെ നഷ്ടമായതിന്റെ വേദന ഉള്ളിൽ ഒതുക്കി പിറ്റേന്ന് രാവിലെ മുതൽ ക്യാമ്പിൽ സജീവമായി തുടർന്നു. സ്വന്തമായി ഉണ്ടായിരുന്നു വീട് നഷ്ടമായതോടെ ഉപ്പയും ഉമ്മയും ദുരിതാശ്വാസ ക്യാമ്പിൽ ആണ് ഉള്ളത്.

You might also like