മണ്ണിന് അടിയിൽ 24 മണിക്കൂർ; പുതുമലയിൽ ജീവനോടെ ഒരാളെ കണ്ടെത്തി..!!

41

കനത്ത മഴയിൽ കേരളം വീണ്ടും വിറക്കുമ്പോൾ ശക്തമായ രീതിയിൽ ഉള്ള രക്ഷാപ്രവർത്തനം തന്നെയാണ് എല്ലാ മേഖലയിലും നടത്താൻ ശ്രമിക്കുന്നത്, അതിനുള്ള ശ്രമങ്ങൾക്കായി ആഘോരാത്രം പ്രവർത്തിക്കുകയാണ് ഒരുത്തരും.

കനത്ത മഴ ഏറ്റവും കൂടുതൽ വിനാശം ഉണ്ടാക്കിയത് വടക്കൻ ജില്ലകളിൽ ആണ്, അതിൽ ഏറ്റവും കൂടുതൽ ഉണ്ടായത് വയനാട് ആണ്.

ഇതിൽ വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്ത് കവളപാറയിലും ഉരുൾ പൊട്ടി നിരവധി ആളുകളെ കാണാതെ ആയിട്ടുണ്ട്.

വയനാട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടായ പുത്തുമലയിൽ കനത്ത മഴ ഇപ്പോഴും തുടരുന്നത് കൊണ്ട് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്.

ജെസിബി അടക്കം ഉള്ള വാഹനങ്ങൾ എത്തിയാൽ മാത്രമേ ഇനിയുള്ള രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുക ഉള്ളൂ എന്നും മനുഷ്യ സാധ്യമായ അവസ്ഥയിൽ അല്ല ഇപ്പോൾ ഉള്ളത് എന്നുമാണ് രക്ഷാപ്രവർത്തനം നടത്തുന്നവർ നൽകുന്ന വിവരം.

ഇന്ന് രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ ശ്രമം നടത്തി എങ്കിൽ കൂടിയും കനത്ത മഴ പെയിതത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്, അതിന് ഒപ്പം ഇന്നും രാവിലെ വീണ്ടും പുത്തുമലയിൽ ഉരുൾപൊട്ടി. കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലിൽ മണ്ണിന് അടിയിൽ ആയ ഒരാളെ 24 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ കണ്ടെത്തി, ഇയാൾ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് ആണ് നാടിനെ നടുക്കിയ ഉരുൾ പൊട്ടൽ ഉണ്ടായത്, ഇനിയും ജീവനുകൾ മണ്ണിന് അടിയിൽ ഉണ്ടാവും എന്നുള്ള പ്രതീക്ഷയിൽ പ്രവർത്തകർ. റോഡുകൾ, പാലങ്ങൾ എന്നിവ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമം നടത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നവർ പുത്തുമലയിൽ എത്തിയത്.

You might also like