ശസ്ത്രക്രിയയിൽ കൂടിയുള്ള പ്രസവം ഒഴിവാക്കാൻ ഗംഗ നദിയിലെ ജലം കുടിച്ചാൽ മതി; ബിജെപി എംപി..!!

41

ഗരുഡ നദിയിലെ വെള്ളം ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് എന്നാണ് ബിജെപി നേതാവും എംപിയും ആയ അജയ് ഭട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഭാഗേശ്വർ ജില്ലയിൽ കൂടി ഒഴുകുന്ന നടിയാണ് ഗരുഡ ഗംഗാ. ഒട്ടേറെ ഗുണങ്ങൾ അടങ്ങിയ ജലവും കല്ലുകളും ആണ് ഈ നദിയിൽ ഉള്ളത് എന്നും അജയ് പറയുന്നു. ഈ നദിയിലെ കല്ലുകൾ പാമ്പ് കടിയേറ്റ ഭാഗത്ത് ഉരക്കുക ആണെങ്കിൽ പാമ്പിന്റെ വിഷബാധയിൽ നിന്നും മുക്തി നേടാൻ കഴിയും എന്നാണ് അദ്ദേഹം പറയുന്നത്.

പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ നദിയിലെ കല്ല് എടുത്ത് വയറിൽ ഉറസുകയും കല്ല് പൊടിച്ച് നദീ ജലത്തിൽ കലക്കി കുടിക്കുന്നതിനെക്കാൾ മികച്ച മറ്റൊരു ഔഷധം ഇല്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ചെയ്യുക ആണെങ്കിൽ സിസേറിയനൊന്നും വേണ്ടിവരില്ല. ഇതിനെ കുറിച്ച് അറിവുള്ള ആളുകള്‍ കുറവ് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആയുർവേദത്തിലും സിദ്ധയിലും യുനാനിയിലും ഹോമിയോയിലും വളരെ നല്ല ചികിത്സയുണ്ടെന്നും ഇത്തരത്തിലുള്ള അത്ഭുതകരമായ രീതികളെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി .