ഭർത്താവിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല; കാമുകൻ നാലുവയസുള്ള കുഞ്ഞിന്റെ അമ്മയുടെ ജീവനെടുത്തു..!!

36

പ്രണയം മൂത്ത് ഭ്രാന്തായി മാറുന്ന കാലമാണ് ഇപ്പോൾ ഉള്ളത്, അതിന് പുതിയൊരു ഉദാഹരണം കൂടി ഉണ്ടായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്നും മാറി ഡൽഹിയിൽ ആണ് ഇപ്പോൾ സംഭവം നടന്നിരിക്കുന്നത്.

നാല് വയസുള്ള കുഞ്ഞിന്റെ അമ്മയായ ഇരുപത്തിനാല് വയസ്സ് മാത്രം പ്രായമുള്ള പിങ്കി എന്ന യുവതിയുടെ ജീവൻ ആണ് കാമുകൻ പ്രണയ കലിയിൽ എടുത്തത്. ഭർത്താവിനെ ഉപേക്ഷിച്ച് തനിക്ക് ഒപ്പം വരാത്തത് ആയിരുന്നു കാരണം.

19 വയസ്സ് ഉള്ളപ്പോൾ വിവാഹിതയായ പിങ്കി, ഒരു വർഷത്തിന് ഉള്ളിൽ മകന് ജന്മം നൽകുകയും തുടർന്ന് സ്വന്തമായി ബ്യൂട്ടി പാർലർ തുടങ്ങി ജീവിതം മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോൾ ആയിരുന്നു കഴിഞ്ഞ പ്രണയ ദിനത്തിൽ സണ്ണി എന്ന സുഹൃത്തിനെ പരിചയപ്പെടുന്നത്. മറ്റൊരു സുഹൃത് വഴി ആയിരുന്നു പരിചയം ഉണ്ടായത്.

തുടർന്ന് പ്രണയം പൂത്തുലഞ്ഞു നിന്നപ്പോൾ ആണ് സംഭവം പിങ്കിയുടെ ഭർത്താവ് അറിയുന്നത്, തുടർന്ന് കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയും ആയിരുന്നു, ജീവിതത്തിൽ പറ്റിയ പാകപ്പിഴകൾ മനസിലാക്കിയ പിങ്കി പ്രണയം പൂർണമായും ഒഴിവാക്കുകയും ചെയ്തു. എന്നാൽ, സണ്ണി പിങ്കിയെ വിടാൻ ഉള്ള ഭാവം ഇല്ലായിരുന്നു.

തുടർന്ന് ഇന്നലെ പിങ്കിയുടെ താമസ സ്ഥലത്ത് എത്തിയ സണ്ണി വീണ്ടും വിവാഹം അഭ്യർത്ഥന നടത്തി എങ്കിൽ കൂടിയും പിങ്കി തയ്യാറായില്ല. തുടർന്നാണ് വയറിലും കഴുത്തിലും അടക്കം സണ്ണി കത്തികൊണ്ട് കുത്തിയത്. തുടർന്ന് സണ്ണി തന്റെ സ്വന്തം കഴുത്തും മുറിക്കുകയും പിങ്കിക്ക് ഒപ്പം കട്ടിലിൽ കിടക്കയും ചെയ്തു, എന്നാൽ അയൽവാസികൾ എത്തിയതോടെയാണ് ഇരുവരെയും കണ്ടത്, തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിൽ കൂടിയും പിങ്കി രക്ഷപ്പെട്ടില്ല.

You might also like