ഭിന്നശേഷിയെ പൊരുതി തോൽപ്പിച്ച യുവാവ്; മുച്ചക്ര വണ്ടിയിൽ പായുന്ന സൊമാറ്റോ ഡെലിവറി ബോയി; കയ്യടിച്ച് സമൂഹ മാധ്യമങ്ങൾ..!!

45

ജീവിതത്തിൽ മുന്നേറണം എങ്കിൽ എന്തും ചെയ്യാൻ ഉള്ള മനസ്സ് മാത്രം മതി, അവിടെ ശാരീരിക പരിമിതികൾക്ക് സ്ഥാനമില്ല എന്ന് തെളിയിച്ച് യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ഭിന്നശേഷികാരനായ യുവാവ് മുച്ചക്ര സൈക്കിളിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ പാഞ്ഞു പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ ബീവാർ സ്വദേശിയാണ് രാമു ജി. സൊമാറ്റോയുടെ കീഴിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മുച്ചക്ക്ര വണ്ടി ചവിട്ടി, മുന്നിൽ ഭക്ഷണ പൊതിയുമായി പോകുന്ന ഇദ്ദേഹത്തിന്റെ വിഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. പരിമിതികൾ നോക്കാതെ രാമുവിന് ജോലി നൽകിയ സൊമാറ്റോയ്ക്കും അഭിനന്ദനപ്രവാഹമാണ്.

https://twitter.com/tfortitto/status/1129359381319962624?s=19