സൗബിന്റെ മകന് പേരിട്ടു, കണ്ണ് പാതി തുറന്ന് സന്തോഷത്തോടെ പുഞ്ചിരി തൂക്കി സൗബിന്റെ മകൻ..!!

42

മലയാളികൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന നടനും സംവിധായകനും ആണ് സൗബിൻ താഹിർ, ചെറിയ വേഷങ്ങൾ ചെയ്ത് നായക നിരയിൽ എത്തിയ ഒട്ടേറെ നടന്മാരിൽ ഒരാൾ ആണ് സൗബിനും. എന്നാൽ തന്റെ അഭിനയ ശൈലികൾ കൊണ്ട്, ഏത് തരത്തിൽ ഉള്ള വേഷവും തന്നിൽ ഭദ്രം എന്ന് തെളിയിച്ചിരിക്കുകയാണ് സൗബിൻ.

2017ൽ ജാമിയയെ വിവാഹം ചെയ്ത സൗബിൻ കഴിഞ്ഞയാഴ്ചയാണ് ഒരു കുഞ്ഞിന്റെ പിതാവ് ആയത്. അതേ സമയം സൗബിൻ തന്റെ മകന് ഇട്ട വ്യത്യസ്തമായ പേരും ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.

കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായി സൗബിന്റെ വിവാഹം നടന്നത്, 2017 ഡിസംബറിൽ ആയിരുന്നു, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സൗബിൻ, ഇട്‌സ് എ ബോയ് എന്ന ടാഗ് ലൈനോടെ ആയിരുന്നു തന്റെ മകൻ പിറന്ന വാർത്ത ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ കുഞ്ഞിനെ പിടിച്ചു കൊണ്ടിരിക്കുന്ന ഭാര്യ ജാമിയയുടെ ചിത്രം സൗബിൻ ഷെയർ ചെയ്തു.

ഓർഹൻ സൗബിൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത് എന്നാണ് സൗബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരെ അറിയിച്ചത്. കൂടെ കണ്ണു പാതി തുറന്ന് ചെറു പുഞ്ചിരിയോടെ ഉള്ള ചിത്രവും സൗബിൻ ആരാധകർക്കായി പങ്കുവെച്ചു.