മേക്കപ്പ് ഇല്ലാത്ത വീണ്ടും നവ്യ നായർ; മതിലിൽ കയറി ചാമ്പക്ക പറിക്കുന്ന ചിത്രങ്ങൾ വൈറൽ..!!

156

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ഒട്ടേറെ നടിമാരിൽ ഒരാൾ ആണ് നവ്യ നായർ (navya nair). സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിൽ കൂടിയും മിനി സ്ക്രീനിലും അതുപോലെ തന്നെ ഡാൻസ് വേദികളിലും നവ്യ സജീവ സാന്നിധ്യം ആയി തുടരുകയാണ്.

മലയാള സിനിമയിലെ മിക്ക താരങ്ങളും സിനിമയിൽ ഇല്ലെങ്കിൽ കൂടിയും ഇൻസ്റ്റാഗ്രാമിൽ കൂടി തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം സിനിമ ജീവിതം അവസാനിച്ച നവ്യ നായർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ചുരിദാരിൽ മേക്കപ്പ് ഒന്നും ഇടാതെ മതിലിന് മുകളിൽ കയറി ചാമ്പയ്ക്ക പറിക്കുന്ന ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.