രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യ സമ്മതിച്ചില്ല; അവസാനം മഷൂറയെ സ്വന്തമാക്കിയത് ഇങ്ങനെ; ബഷീർ ബഷി പറയുന്നത് ഇങ്ങനെ..!!

230

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി പ്രശസ്തി നേടിയ ആൾ ആണ് ബഷീർ ബാഷി (basheer bashi) . ബിഗ് ബോസിൽ എത്തുന്നതിനു മുമ്പ് നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഷീർ ഡിജെ അവതാരകനായും മോഡൽ ആയും സീരിയൽ നടൻ ആയി ഒക്കെയും തിളങ്ങിയിട്ടുണ്ട് എങ്കിൽ കൂടിയും കൂടുതൽ ശ്രദ്ധ നേടിയത് രണ്ട് ഭാര്യമാർ ഉള്ളത് കൊണ്ട് ആയിരുന്നു.

നിലവിൽ ഉള്ള കുടുംബ ജീവിത രീതികളിൽ നിന്നും ഏറെ വ്യത്യസ്തമായി രണ്ട് ഭാര്യമാർക്കും അവരുടെ കുട്ടികൾക്ക് ഒപ്പവും ജീവിക്കുന്ന ആൾ എന്ന നിലയിൽ ബഷീറിന് ലഭിച്ച കുപ്രസിദ്ധിക്ക് കുറവില്ല. എന്നാൽ ഏതൊരു ഭാര്യയെ പോലെയും തന്റെ ആദ്യ ഭാര്യയും രണ്ടാം വിവാഹത്തിന് സമ്മതിച്ചില്ല എന്നാണ് ബഷീർ ബഷി ഇപ്പോൾ പറയുന്നത്.

രണ്ട് ഭാര്യമാരെയും പ്രണയിച്ചു സ്വന്തമാക്കിയ താൻ രണ്ട് പേരെയും ഒരുപോലെ സ്നേഹിക്കുന്നു വെന്നും ആദ്യ ഭാര്യയായ സുഹാനയെക്കാൾ കൂടുതൽ ഇഷ്ടം മഷൂറയോട് ഇല്ല എന്നും ബഷീർ ബഷി പറയുന്നു. രണ്ടാം ഭാര്യയായ മഷൂറയെ സ്വന്തമാക്കിയ കഥ ബഷീർ ബഷി പറയുന്നത് ഇങ്ങനെ

”ആദ്യം ഈ സത്യത്തെ ഉൾകൊള്ളാൻ സുഹാനയ്ക്ക് സാധിച്ചില്ല, പക്ഷെ ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവളുടെസമ്മതം ഉണ്ടെങ്കിൽ മാത്രമേ, മഷൂറയുടെ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിക്കൂ എന്ന് അവർ തന്നെ പറഞ്ഞിരുന്നു. അവസാനം മഷൂറയുടെ ബാപ്പ, സുഹാനയുമായി സംസാരിച്ച ശേഷമാണ് വിവാഹം നടക്കുന്നത്. സുഹാനയോടുള്ള സ്നേഹത്തിൽ ഒരു കുറവു പോലും ഞാൻ കാണിച്ചിട്ടില്ല.” ബഷീർ പറയുന്നു.

Basheer bashi family secrets