നിന്നെയും നിന്റെ അമ്മെയെയും കൂടെ കിടക്കാൻ വേണം; വിനായകനെതിരെ യുവതിയുടെ ലൈംഗീക ആരോപണം..!!

137

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയം വ്യക്തമാക്കിയ നടൻ വിനായകന് എതിരെ ശക്തമായ സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ആണ് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി ശശിധരൻ ആണ് വിനായകന് എതിരെ ലൈംഗീക ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

തന്നെയും തന്റെ അമ്മയെയും കിടക്ക പങ്കിടാൻ വിനായകൻ ക്ഷണിച്ചു എന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.

പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു.

അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ

You might also like