ഇനിയൊരിക്കലും നിങ്ങളെ വിശ്വസിക്കില്ല; മുകേഷിന്റെ കപടമുഖം തിരിച്ചറിഞ്ഞ ഉർവശി പറഞ്ഞത്..!!

224

മലയാളത്തിൽ നായകനായും സഹനടനായും എല്ലാം തിളങ്ങി താരം ആണ് മുകേഷ്. അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും തന്റെ ശക്തി തെളിയിച്ച താരം മികച്ച അവതാരകൻ കൂടി ആണ്.

തന്റെ അനുഭവങ്ങൾ കഥയുടെ രൂപത്തിൽ വളരെ രസകരമായി പറയാൻ കഴിയുന്ന ആൾ കൂടി ആണ് മുകേഷ്. കുറച്ചു കാലങ്ങൾ ആയി തന്റെ സിനിമ അനുഭവങ്ങൾ മുകേഷ് സ്പീകിംഗ് എന്ന യൂട്യൂബ് ചാനൽ വഴി പുറത്തു വരാറുണ്ട്.

അത്തരത്തിൽ നടി ഉർവശിയും താനും തമ്മിൽ നടന്ന ഒരു കഥ പറയുകയാണ് മുകേഷ്. ആ ചിത്രത്തിൽ താനും ജയറാമും ഉർവശിയും രഞ്ജിനിയുമായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

Urvashi

മേക്കപ്പൊക്കെ ഇട്ട് ഷോട്ടിന് വേണ്ടി റെഡി ആയി ഇരിക്കുമ്പോൾ ഉർവശിയും ഉണ്ട് അടുത്ത്.  ഉർവശി തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു തമാശ ഒപ്പിക്കാമെന്ന് കരുതി അവിടിരുന്ന പേപ്പറിൽ ഞാൻ ഗൗരവമായി എഴുതുന്നതായി ഭാവിച്ചു.

അത് കണ്ട ഉർവശി താൻ ഇപ്പോൾ എന്താണ് എഴുതുന്നത് എന്ന ആകാംക്ഷയോടെ തന്‍റെ അടുത്തേക്ക് വന്നുവ. ഞാൻ എഴുതുന്നത് എന്താണെന്ന് അറിയനായി ഉർവശി ഒരു വശത്ത് കൂടി എഴുന്നേറ്റ് പതുങ്ങി വന്ന് തന്‍റെ പുറകിൽ വന്നു നോക്കി.

‘തിരുനെല്ലിക്കാട് പൂത്തു തിന തിന്നാൻ കിളിയിറങ്ങി കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവിൽ പോകാം കരിവളയും ചാന്തും വാങ്ങി തിരിയെ ഞാൻ കുടിലിലാക്കാം’ എന്നായിരുന്നു മുകേഷ് എഴുതിയത്. ജോഷി സംവിധാനം നിർവഹിക്കുന്ന ദിനരാത്രങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു മുകേഷ്.

അതിൽ പാർവതിയുമൊത്തുള്ള പാട്ടിലെ വരികളായിരുന്നു അത്. എന്നാൽ ഇത് ഉർവശിയ്ക്ക് അറിയില്ലായിരുന്നു. ഉർവശി ആ പേപ്പര്‍ വലിച്ചെടുത്തു.

എന്താണ് താൻ എഴുത്തിയിരിക്കുന്നത് എന്ന്  തിരക്കി. വെറുതെ ഇരിക്കുമ്പോൾ ചില വരികളൊക്കെ ഇത്തരത്തിൽ കുത്തിക്കുറിക്കും പിന്നീട് അതെടുത്ത് കളയുമെന്ന് മുകേഷ് മറുപടി നൽകി. ആ വരികൾ കണ്ട ഉർവശി പറഞ്ഞത് ഈ കവിത ഗംഭീരമായിരിക്കുന്നു.

എഴുതാനുള്ള കഴിവുണ്ട്. അത് കളയരുത്. ഏത് കഴിവും പരിപോഷിപ്പിക്കണം. ഇത് മനോഹരമായിട്ടുണ്ടെന്ന അഭിനന്ദനവും നൽകി. ഉർവശി തന്‍റെ തന്ത്രത്തിൽ പ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഇതിന് താൻ ട്യൂണിടാറുണ്ടെന്നും മുകേഷ് തുടർന്നു.

പിന്നീട് ഉർവശിയെ ആ പാട്ട് പാടി കേൾപ്പിച്ചു. അത് കൂടി കേട്ടതോടെ ഉർവശി അത്ഭുതപ്പെട്ടുപോയെന്ന് മുകേഷ് പറയുന്നു. ഉർവശിയുടെ അടുത്ത ചിത്രത്തിലെ  പാട്ടെഴുതുന്നതും സംഗീതം നൽകുന്നതും മുകേഷേട്ടൻ എന്നു പറഞ്ഞു കൊണ്ട് ഉർവശി വല്ലാതെ സന്തോഷിച്ചു.

പിന്നീട് അതിൻ്റെ സത്യാവസ്ഥ ഉർവശിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലന്ന് മുകേഷ് പറയുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദിനരാത്രങ്ങൾ റിലീസ് ചെയ്തു. ആ സെറ്റിലെ എല്ലാവരും കൂടി സെക്കൻഡ് ഷോയ്ക്ക് പോയി.

അന്ന് ഉർവശിയോട് പറഞ്ഞത് താൻ മറന്നു പോയെന്ന് മുകേഷ് പറയുന്നു. സിനിമ കണ്ടതിൻ്റെ അടുത്ത ദിവസം ഉർവശി വന്നു എന്തൊരു അഭിനയം ആയിരുന്നു ഇനീ തന്നെ ലൈഫിൽ വിശ്വസിക്കില്ല എന്നു പറഞ്ഞുകൊണ്ട് ശുണ്ഡി പിടിച്ച് നടന്നു പോയെന്ന് മുകേഷ് ചിരിച്ചുകൊണ്ട് പറയുന്നു.

You might also like