മുൻഭർത്താവിന്റെ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു മദ്യപിക്കും; അങ്ങനെയാണ് എനിക്കും ആ ശീലം കിട്ടിയത്; ഉർവശി പറയുന്നു..!!

15,231

എൺപതുകളിൽ മലയാള സിനിമയുടെ സൗഭാഗ്യമായ നടിമാരിൽ ഒരാൾ ആണ് ഉർവശി എന്ന് വേണം പറയാൻ. കാരണം എല്ലാത്തരം വേഷങ്ങളും ചെയ്തു ഫലിപ്പിക്കാൻ തട്ടത്തിൻ കഴിഞ്ഞിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നിര സാന്നിദ്യം ആയിരുന്ന ഉർവശിക്ക് കോമഡി സിനിമയും വഴങ്ങുമായിരുന്നു. അതോടൊപ്പം ആദ്യ കാലങ്ങളിൽ ഗ്ലാമർ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

നടൻ മനോജ് കെ ജയനുമായി പ്രണയത്തിനു ശേഷം താരം വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹ മോചനം നേടുകയും തുടർന്ന് പുനർ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഉർവശി ഒരു ബ്രില്യൻഡ് ആക്ടർ ആണ് എന്നാണ് മനോജ് കെ ജയൻ ഇന്നും പറയുന്നത്. മനോജ് കെ ജയനുമായി വിവാഹം കഴിഞ്ഞ ശേഷം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായി പിന്മാറിയ താരം പിന്നീട് വിവാഹ മോചനത്തിന് ശേഷം അഭിനയ ലോകത്തിൽ വീണ്ടും സജീവം ആയിരുന്നു.

1999ൽ ആയിരുന്നു ഇവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2008ൽ ആയിരുന്നു വിവാഹ മോചനം. 2013ൽ താരം ശിവ പ്രസാദിനെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ ഒരു മകളും രണ്ടാം വിവാഹ ത്തിൽ ഒരു മകനും ഉണ്ട് ഉർവശിക്ക്. ഇപ്പോൾ താൻ തന്റെ ആത്മകഥ എഴുതുന്നതിനെ കുറിച്ചും തുടർന്ന് അതിൽ സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടാവും എന്നും ഉർവശി പറയുന്നത്. അതേസമയം മകൾ കുഞ്ഞാറ്റ അഭിനയ ലോകത്തിലേക്ക് വരില്ല എന്ന് ഉർവശി പറയുന്നു.

അവളെ സിനിമയിലേക്ക് കൊണ്ട് വരാൻ തനിക്ക് താല്പര്യം ഇല്ല എന്നും താനും ആഗ്രഹം കൊണ്ട് അല്ല അഭിനയ ലോകത്തിൽ എത്തിയത് എന്നും മകളുടെ കാര്യത്തിലും അങ്ങനെ തന്നെ ആണ് എന്ന് ഉർവശി പറയുന്നു. എന്നാൽ ഉർവശി ഇപ്പോഴും അമ്മ , സഹ നടി വേഷങ്ങളിൽ കൂടി അഭിനയ ലോകത്തിൽ സജീവം ആണ്. അതോടൊപ്പം തന്റെ മദ്യപാന ശീലത്തെ കുറിച്ച് ഉർവശി പറയുന്നത് ഇങ്ങനെ…

മദ്യപാനം ശീലം തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു. മനോജ്‌ കെ ജയന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപാപ്പിക്കാറുള്ളത് അങ്ങനെയാണ് ഇ ശീലം തുടങ്ങിയത് അനുഭവിച്ച കാര്യങ്ങൾ എല്ലാം തന്റെ ആത്മകഥയിൽ തുറന്ന് എഴുത്തുമെന്നും ഉർവശി കൂട്ടിച്ചേർത്തു.