അതുല്യ നടി കെപിഎസി ലളിത അന്തരിച്ചു; ഏറെ കാലങ്ങൾ ആയി ചികിത്സയിൽ ആയിരുന്നു..!!

427

മലയാളത്തിന്റെ അതുല്യ നടി കെപിഎസി ലളിത അന്തരിച്ചു. ഏറെ നാളുകൾ ആയി ചികിത്സയിൽ ആയിരുന്ന താരത്തിന്റെ അവസാന നാളുകളിൽ ഓര്മ നഷ്ടമായിരുന്നു. 74 ആം വയസിൽ ആയിരുന്നു അന്ത്യം.

മലയാളത്തിൽ എക്കാലവും മികച്ച നടിമാരിൽ ഒരാൾ ആണ് നാടക വേദികളിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ കെപിഎസി ലളിത. കൊച്ചിയിൽ നടനും മകനുമായ സിദ്ധാർത്ഥിന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

മലയാളത്തിൽ എക്കാലത്തെയും മികച്ച താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കെപിഎസി നാടകങ്ങളിൽ കൂടി ആണ് സിനിമ ലോകത്തിലേക്ക് എത്തുന്നത്.

നായിക ആയും സഹനടിയായും അൽപ്പം വില്ലത്തരം ഉള്ള വേഷങ്ങൾ ചെയ്യാനും അമ്മ വേഷങ്ങളിൽ കൂടി ജന മനസുകൾ കീഴടക്കാൻ കഴിഞ്ഞ ആൾ ആണ് കെപിഎസി ലളിത.

അറുന്നൂറിൽ അധികം സിനിമകളിൽ ചെറുതും വലുതമായ വേഷങ്ങൾ ചെയ്തിട്ടുള്ള ലളിതക്ക് മികച്ച സഹ നടിക്കുള്ള ദേശിയ അവാർഡ് രണ്ടുവട്ടവും അതുപോലെ സംസ്ഥാന അവാർഡ് 4 വട്ടവും നേടിയിട്ടുണ്ട്.

സംവിധായകൻ ഭരതനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. ശ്രീക്കുട്ടി എന്ന മകളും നടനും സംവിധായകനുമായ സിദ്ധാർഥുമാണ്‌ മക്കൾ. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തിൽ സജീവമായിരുന്നു കെപിഎസി ലളിത.

അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് ലളിതയെ കൊണ്ടുവന്നത്.

എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നടി അവശയായി. ആകെ തളർന്ന് പോയ അവസ്ഥ ചുറ്റിലും ഉള്ള ആളുകളെ തിരിച്ചറിയാൻ പോലും പറ്റുന്നില്ലായിരുന്നു. തുടർന്ന് മകന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുക ആയിരുന്നു. ഒരു മാസം മുന്നെയാണ് ഫ്ലാറ്റിലേക്ക് കൊണ്ട് വന്നത്. എന്തായാലും മലയാളത്തിലെ ഏക്കാലത്തേയും മികച്ച താരമാണ് ഓർമയായത്.

You might also like