പ്രേക്ഷകരെ ആകർഷിക്കാൻ തുണിയില്ലാതെ അഭിനയിക്കാൻ ആവശ്യപ്പെട്ടു; സംഗീത പറയുന്നു..!!

3,516

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സംഗീത. അഭിനയത്തിനൊപ്പം മികച്ച ഗായിക കൂടി ആണ് സംഗീത. ഉയിർ , പിതാമഹൻ എന്നിവയാണ് താരത്തിന് തമിഴിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങൾ. മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി , ജയറാം , ദിലീപ് എന്നിവരുടെ നായികയായി തിളങ്ങിയ താരം കൂടി ആണ് സംഗീത.

നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത താരം അതിന് വേണ്ടി ബോൾഡ് ആയി അഭിനയിക്കാൻ കൂടി വഴങ്ങേണ്ടി വന്നു. അതിനെ കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..

ഒരു സംവിധായകൻ തന്നോട് ഒരു കഥ പറയാൻ എത്തി. കഥ കേട്ടപ്പോൾ നന്നായി എന്ന് തോന്നി. എന്നാൽ അതിൽ അഭിനയിക്കാൻ ഞാൻ തീരുമാനിച്ചില്ല. സംവിധായകൻ പറഞ്ഞ അതെ കഥ കുടുംബ ഡോക്ടറും മനഃശാസ്ത്രജ്ഞനും കസിനുമായ ഒരാളും എന്നോട് പറഞ്ഞു.

സ്വന്തം ഭർത്താവിന് ഉറക്ക ഗുളിക നൽകിയ ശേഷം ഭർതൃ സഹോദരനുമായി ശാരീരിരിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു ഭാര്യയുടെ കഥ. ഇതേ കഥ തന്നെ ആണ് സംവിധായകനും എന്നോട് പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി.

എന്നാൽ അതൊരു ബോധവൽക്കരണം ആയി ചെയ്യുന്ന കഥ ആയതു കൊണ്ട് ഞാൻ അതിൽ അഭിനയിക്കണമെന്ന് ഡോക്ടറും എന്നോട് പറഞ്ഞു. എന്നാൽ സിനിമ ജനങ്ങളിലേക്ക് ആഴത്തിൽ എത്തണം എങ്കിൽ ഞാൻ ശരീരം പ്രദർശനം നടത്തണം എന്നായിരുന്നു അണിയറ പ്രവർത്തകരുടെ പക്ഷം.

എന്നാൽ ശരീരം കാണിക്കാതെ ആണേൽ ഞാൻ അഭിനയിക്കാൻ തയ്യാർ ആണെന്ന് ഞാനും പറഞ്ഞു. എ സർട്ടിഫിക്കറ്റ് ചിത്രം ആണെങ്കിൽ കൂടിയും അമിതമായ ബോൾഡ് രംഗങ്ങൾ തന്നെ കൊണ്ട് കഴിയില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. തുടർന്ന് തന്റെ നിബന്ധനകൾ എല്ലാം സംവിധായകൻ സമ്മതിച്ചു. ഞാൻ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചു.

എന്നാൽ ഷൂട്ടിംഗ് തുടങ്ങിയതോടെ ബോൾഡ് രംഗങ്ങൾ അത്യന്താപേക്ഷിതം ആണെന്ന് അണിയറ പ്രവർത്തകർ വീണ്ടും പറഞ്ഞു. അതിന് ഞാൻ ഒരുക്കം ആയിരുന്നില്ല. തുടർന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ ഒട്ടേറെ വഴക്കുകൾ തർക്കങ്ങൾ എന്നിവ നടന്നു. തുടർന്ന് സിനിമയുടെ ചിത്രീകരണം പൂർത്തി ആകുക ആയിരുന്നു.

എന്നാൽ ആ സിനിമ താൻ ഒരിക്കൽ മാത്രം ആണ് കണ്ടത് എന്നും റിലീസ് സമയത് അമ്മക്കൊപ്പം ആയിരുന്നു അതെന്നും പിന്നീട് ടിവിയിൽ വന്നാൽ പോലും ആ സിനിമ കാണാറില്ല എന്നും സംഗീത പറയുന്നു.

എന്നാൽ ആ ചിത്രത്തിലെ നെഗറ്റീവ് വേഷം വളരെ ശ്രദ്ധ നേടി. ചിത്രം വിജയം ആയി. തുടർന്ന് തന്നെ തേടി ഒട്ടേറെ നെഗറ്റീവ് വേഷങ്ങൾ എത്തി എന്നും താരം പറയുന്നു.