സ്വിമ്മിങ് പൂളിൽ നിന്നുള്ള കിടിലം ചിത്രങ്ങൾ പങ്കുവെച്ച് ലക്ഷ്മിയും മിഥുനും..!!

15,582

വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ.

2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്. ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്.

മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്. നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്. വീക്കെൻഡ് ആഘോഷം ആക്കുന്നത് മിഥുനും ഭാര്യയും ഇപ്പോൾ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.

ഭക്ഷണം കഴിച്ചും ബീച്ചിൽ കറങ്ങി നടന്നും മകൾക്ക് ഒപ്പവുമെല്ലാം ആഘോഷമാക്കുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴും അതീവ സുന്ദരിയായി എത്താറുള്ള ലക്ഷ്മി ഇപ്പോൾ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്.

ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ നിരവധി ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടി വൈറൽ ആകുന്നത്. കൂടാതെ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പൂൾ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.