അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണുന്ന ഭാഗത്ത്; സ്വാതി റെഡ്ഢി..!!

914

പൈലറ്റായ വികാസിനെ 2018 ഓഗസ്റ്റ് 30 ന് ആണ് ആമേനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സ്വാതി റെഡ്ഢി വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

ശശികുമാറിന്റെ നായികയായി 2008 ൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഢി പ്രേക്ഷക ശ്രദ്ധ നേടുന്നത് ആ ചിത്രത്തിലെ കൺകൽ ഇറഡാൽ എന്ന് തുടങ്ങുന്ന ഗാനം ആ കാലത്ത് വലിയ ഹിറ്റ് തന്നെ ആയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യത ആമേന്‍ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി ആണ് സ്വാതി മലയാളത്തില്‍ എത്തുന്നത്. പിന്നീട് 24 നോര്‍ത്ത് കാതം മോസയിലെ കുതിര മീനുകള്‍ ആട് ഒരു ഭീകര ജീവിയാണ് ഡബിള്‍ ബാരല്‍ തുടങ്ങി കഴിഞ്ഞ വര്ഷം എത്തിയ തൃശൂർ പൂരം തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു.

മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് പ്രേക്ഷകർക്കും സ്വാതി പ്രിയങ്കരിയായിരുന്നു സ്വാതി റെഡ്ഢി. 2018 ലായിരുന്നു സ്വാതി റെഡ്ഡിയുടെ വിവാഹം. പെെലറ്റായ വികാസ് വസുവിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്. വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ഒരു സമയത്ത് ഏറെ വിവാദമായ മേൽ കെട്ടിച്ചമച്ച ഒരു എം എം എസ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏതോ പുരുഷനോടൊപ്പം ഉള്ള ഒരു സ്ത്രീ താനാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് താരത്തെ വല്ലാതെ വേദനിപ്പിച്ചു എന്ന് ഒരു അഭിമുഖത്തിൽ താരം പറയുകയുണ്ടായി. പല അഭിമുഖങ്ങളിലും സ്വാതി റെഡ്ഡി പ്രത്യക്ഷപെടാറുണ്ട്.

സ്വാതി റെഡ്ഡി അഭിമുഖത്തിന് നൽകിയ ഉത്തരങ്ങളാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. കയ്യിലെ ഹവർ ഗ്ലൗസ് റ്റാറ്റൂനെ കുറിച്ച് ചോദിച്ചപ്പോൾ അത് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി. ഇനിയൊരു ടാറ്റൂ എന്ന ചോദ്യത്തിന് അതെന്റെ ഭർത്താവ് കാണുന്ന സ്ഥലത്ത് മാത്രമായിരിക്കും എന്നാണ് താരം മറുപടിയായി നൽകിയത്.