അക്കാര്യത്തിൽ ഉണ്ണിയേട്ടൻ കില്ലാഡിയാ; നമ്മുടെ ആദ്യരാത്രി ഒരു മാമാങ്കം തന്നെ ആയിരിക്കും; സുബി സുരേഷ് ഉണ്ണി മുകുന്ദനോട്..!!

3,172

നടിയും അവതാരകയും മിമിക്രി താരവുമായി എല്ലാം മലയാളികൾക്ക് സുപരിചിതയായ ആൾ ആണ് സുബി സുരേഷ്. താരം ഒരു വ്ലോഗർ കൂടി ആണ്.

മോശം പദപ്രയോഗങ്ങൾ നടത്തുന്ന ആളുകളെ പലപ്പോഴും തുറന്നു കാട്ടാറുണ്ട് സുബി. കൃത്യമായ ചടുലമായ മറുപടികൾ കൊടുക്കാറുമുണ്ട്. മിനിസ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുബി സുരേഷ്.

സൂര്യ ടിവിയിൽ ഏറെ ശ്രദ്ധ നേടിയ കുട്ടിപ്പട്ടാളത്തിലൂടെയാണ് സുബി പ്രായഭേദമെന്യേ ഏവരേയും കൈയ്യിലെടുത്തത്. ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായ സുബി രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ സജീവമായത്.

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സുബി. അവിവാഹിതയായി തുടരുന്ന സുബിയുടെ നാട് തൃപ്പൂണിത്തുറ ആയിരുന്നു. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ് എന്നിവരായിരുന്നു സുബിയുടെ കുടുംബം.

റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്. ഇപ്പോൾ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദന് സുബി എഴുതിയ പ്രണയ ലേഖനം ആണ് വൈറൽ ആകുന്നത്.

Subi suresh

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ മനസ്സിൽ മികച്ച സ്ഥാനം നേടിയ താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. വില്ലനായും സഹനടനായും നടനായും ഒക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ്.

നായകനായി ആയി മാത്രമേ താൻ അഭിനയിക്കു എന്ന് യാതൊരു നിർബന്ധവുമില്ലാത്ത ഒരു നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. മികച്ച ഒരുപിടി കഥാപാത്രങ്ങൾ ചെയ്ത താരം കൂടിയാണ് ഉണ്ണി.

ഇപ്പോൾ ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമായ മേപ്പടിയാൻ ആണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള ചിത്രത്തിൽ ഒരു നാടൻ വേഷങ്ങൾ ഉണ്ണി മുകുന്ദൻ എത്തുന്നത്.

ഇപ്പോൾ ഉണ്ണി മുകുന്ദന് സുബി സുരേഷ് എഴുതിയ ഒരു പ്രണയ ലേഖനം ആണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാകുന്നത് പ്രണയലേഖനം ഇങ്ങനെയാണ്..

“ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ

1993 ബോംബെ മാർച്ച് 12 മുതലാണ് ഉണ്ണിയേട്ടൻ നോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റർ പീസ്. അക്കാര്യത്തിൽ ചേട്ടനൊരു കില്ലാടിയാ.

മല്ലുസിംഗ് കണ്ടപ്പോൾ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിൻറ് ആണെന്ന് മനസ്സിലായി. നമ്മുടെ കല്യാണം നടന്നാൽ ആദ്യരാത്രി ഞാനൊരു മാമാങ്കം ആക്കും.

വേണമെങ്കിൽ ആദ്യരാത്രിക്ക് മുൻപേ ചേട്ടൻറെ ഇരയാകാൻ ഞാൻ തയ്യാറാണ്.അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ അല്ലേ..?

അതിനു വേണ്ടി 21 ബ്രോക്കർ സ്ട്രീറ്റിലെ ജനതഗാരേജിന്റെ 18 പടിയും തുറന്നിട്ട ഞാൻ കുത്തിരിക്കും. ചേട്ടൻ വന്നാൽ നമുക്ക് ഒന്നിച്ച് ഒരു മുറൈ വന്ത് പാർത്തായ. എനിക്ക് നാണം വരുന്നു ഇത് വായിക്കുമ്പോൾ ചേട്ടൻറെ കണ്ണിലെ ചാണക്യതന്ത്രം ഞാൻ കാണുന്നുണ്ട്.

നമ്മുടെ കല്യാണം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞു ഞാൻ സമ്മതിച്ചിട്ടുണ്ട്. ചേട്ടൻറെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞു സമ്മതിക്കണം. എന്നിട്ട് നമ്മുടെ അച്ചായൻസ് തീരുമാനിക്കും നമ്മുടെ കല്യാണം.

എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി

You might also like