ശ്രീനാഥിനെ വിവാഹം കഴിക്കാൻ ഞാൻ എത്രപേരെയാണ് തേച്ചത്; എന്നിട്ടും താൻ വേറെ വിവാഹം കഴിക്കുകയാണോ; സ്വാസിക ചോദിക്കുന്നു..!!

564

മലയാളത്തിൽ ചെറിയ വേഷങ്ങൾ വഴി തുടങ്ങി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. സീരിയൽ വഴി ആയിരുന്നു കൂടുതൽ ശ്രദ്ധ നേടിയത് എങ്കിൽ പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ സഹ നടിയായി മാറുക ആയിരുന്നു.

അതിന് ഒപ്പം തന്നെ നായികാ വേഷത്തിൽ കൂടി അവാർഡ് നേടുന്നതും. സീത എന്ന സീരിയൽ വഴി ശ്രദ്ധ നേടിയ താരം പിന്നീട് സീരിയലുകൾ ഒപ്പം അവതാരകയുമായി എത്താറുണ്ട്. സിനിമക്ക് ഒപ്പം തന്നെ ടെലിവിഷൻ ഷോകളും കൊണ്ടുപോകുന്ന സ്വാസിക അപ്പൂർവ്വം താരങ്ങളിൽ ഒരാൾ ആണ്.

Swasika vijay

സ്റ്റാർ മാജിക്കിൽ കൂടി ഏറെ ആരാധകർ ഉണ്ടാക്കിയ സ്വാസിക തുടർന്ന് അമൃത ടിവിയിൽ റെഡ് കാർപ്പെറ്റിൽ അവതാരകയാണ്. താരങ്ങൾ അതിഥികൾ ആയി എത്തുന്ന ഷോയിൽ അവരുടെ വിശേഷങ്ങൾ ആണ് കൂടുതൽ ആയും പങ്കു വെക്കുന്നത്.

അത്തരത്തിൽ അതിഥികൾ ആയി എത്തിയ താരങ്ങൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ശ്രദ്ധ നേടിയ ഗായകർ ശ്രീനാഥും അതുപോലെ അഞ്ജുവും ആയിരുന്നു. ഗായിക എന്നതിൽ നിന്നും അഭിനയ ലോകത്തിൽ കൂടി എത്തിയിട്ടുണ്ട് അഞ്ചു. അതെ സമയം ശ്രീനാഥ്‌ ഗായകൻ കൂടാതെ സംഗീത സംവിധായകൻ കൂടി ആണ്.

Swasika vijay

തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രീനാഥ്‌ ഇപ്പോൾ. അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന ഷോയിൽ എത്തിയപ്പോഴാണ് താൻ വിവാഹം കഴിക്കാൻ പോകുന്ന കാര്യം ശ്രീനാഥ് പറയുന്നത്. എന്നാൽ കല്യാണക്കാര്യം പറഞ്ഞപ്പോഴുള്ള സ്വാസികയുടെ പ്രതികരണമാണ് ഏറ്റവും രസകരമായിരിക്കുന്നത്.

കല്യാണം പെട്ടന്ന് ഉണ്ടാവും എന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്നായിരുന്നു തമാശ രൂപേണ സ്വാസിക ചോദിച്ചത്. പിന്നാലെ ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാൻ സിനിമയില്‍ എത്ര പേരെ തേച്ചു. എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നും സ്വാസിക തമാശയായി പറയുകയായിരുന്നു.

സ്വയം ട്രോളായിട്ടാണ് സ്വാസികയുടെ പ്രതികരണം. മലയാള സിനിമയിലെ ആസ്ഥാന തേപ്പുകാരി എന്നാണ് സ്വാസികയെ ചിലർ വിശേഷിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രമാണ് ഇങ്ങനൊരു പേര് ലഭിക്കാൻ കാരണമായത്. ഇതിന്റെ പേരിൽ പലപ്പോഴും കളിയാക്കലുകൾ സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

അതുകൊണ്ട് ആ പേരിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു സ്വാസിക ശ്രീനാഥിന്റെ വിവാഹ വാർത്തയോട് പ്രതികരിച്ചത്. സ്വാസികയുടെ വാക്കുകള്‍ ആരാധകരിൽ ചിരി ഉണ്ടാക്കി. താൻ ശ്രീനാഥിന്റെ വലിയ ആരാധികയാമെന്നും സ്വാസിക പറയുന്നുണ്ട്.

ഐഡിയ സ്റ്റാർ സിംഗർ കാലത്ത് തൊട്ട് തന്നെ ശ്രീനാഥിന്റെ ആരാധികയാണന്നും പിന്നീട് കുട്ടനാടൻ ബ്ലോഗിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി കാണുന്നതെന്നും സ്വാസിക പറയുന്നു.