നയൻതാരയുടെ തുടകൾ കണ്ടാൽ ആഹാ, സയനോരയുടെ തുടകൾ കണ്ടാൽ അയ്യേ; നിറമാണോ നിങ്ങളുടെ പ്രശ്നം; പാട്ടുപാടുന്നവർക്ക് ഒന്നുംപാടില്ല, അഭിനയിക്കുന്നവർക്ക് എത്തും ആകാമോ; ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി..!!

290

താൻ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ ഭാഗമായി സയനോര ഫിലിപ്പ് എന്ന ഗായിക നൽകിയ അഭിമുഖത്തിൽ ധരിച്ച വേഷങ്ങൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ കൂടുതൽ ചർച്ച ആകുന്നത്. തടിച്ചി എന്നും അമ്മച്ചി എന്നും ആഫ്രിക്കയിൽ നിന്നും വന്ന കറുമ്പി എന്നൊക്കെയാണ് സയനോരയെ പലരും അഭിസംബോധന ചെയ്തത്.

പൊതുയിടത്തിൽ ഇത്തരത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചുവരുന്നത് നല്ലതല്ല എന്ന തരത്തിൽ നിരവധി കമെന്റുകൾ എത്തുമ്പോൾ തിരിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നുള്ളതാണ് വാസ്തവം. മലയാളത്തിലെ ഒട്ടേറെ നടിമാർ കാലുകൾ കാണിച്ചിട്ടുണ്ട്. വെളുത്ത തുടുത്ത ശരീരത്തിനും തുടയ്ക്കും ആരാധകർ ഉള്ളപ്പോൾ സയനോര കറുത്ത് പോയതാണോ കുഴപ്പം. നിറമാണോ നിങ്ങൾക്ക് പ്രശ്നം.

സിനിമ പിന്നണി ഗായിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതമായ ഒരാൾ ആണ് സയനോര ഫിലിപ്പ്. മലയാളത്തിന് പുറമെ തമിഴിലും ഗാനങ്ങൾ പാടിയിട്ടുള്ള സയനോര തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ഒപ്പം മികച്ച ഗാനങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് ഇടയിൽ വേറിട്ട് നിൽക്കുന്നയാൾ ആണ്.

കണ്ണൂർ സ്വദേശിയായ സയനോരയുടെ കൂടുതൽ പാട്ടുകളും ഇംഗ്ലീഷ് ചുവയുള്ളത് ആയിരുന്നു. ആദ്യ കാലങ്ങളിൽ മലയാള സിനിമ ഗാനങ്ങളിലെ ഇംഗ്ലീഷ് വരികൾ പാടി ആയിരുന്നു സയനോരയുടെ കടന്നു വരവ്. എന്നാൽ പിന്നീട് ഒരു ഗായിക എന്നതിന് അപ്പുറമായി സംഗീത സംവിധാനത്തിലേക്കും താരം ചുവട് വെച്ചിരുന്നു.

സ്വ സിദ്ധമായ ഗാനാലാപന ശൈലി ഉള്ള സയനോര സംഗീത സംവിധാന മേഖലയിലും തന്റെ പ്രാവീണ്യം തെളിച്ചു എന്ന് വേണം പറയാൻ. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ കൂടി സ്വതന്ത്ര സംഗീത സംവിധായകയായി മാറിയ സയനോര പിന്നീട് ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തിയ ആഹാ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകിയിരുന്നു. വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ ഗായിക എന്ന നിലയിലേക്ക് ഉയർന്ന സയനോര ആ ഘട്ടത്തിൽ തന്നെ നിരവധി പാട്ടുകൾ പാടുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

വിൻസ്റ്റൺ ആഷ്‌ലി ഡിക്രൂസിനെ വിവാഹം കഴിച്ച സയനോരക്ക് ഒരു മകൾ ഉണ്ട്. ഗായിക, സ്റ്റേജ് പെര്ഫോമെർ, സംഗീത സംവിധായക എന്നതിൽ അപ്പുറമായി അഭിനയത്രി എന്ന നിലയിൽ കൂടി ചുവടു ഉറപ്പിക്കുകയാണ് സയനോര. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിൽ കൂടി പാർവതി തിരുവോത്തിനും നേടിയ മൊയ്‌ദുവിനും നിത്യ മേനോനും എല്ലാം ഒപ്പം മികച്ചൊരു വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ നേരത്തും കാലുകൾ കാണിച്ചതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സയനോര വീണ്ടും ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കൂടി വീണ്ടും വിമർശനങ്ങളും അതിനൊപ്പം പിന്തുണകളും നേടുകയാണ്. വസ്ത്രത്തിന്റെ പേരിൽ ആണ് താരം ഇപ്പോഴും പഴി കേൾക്കുന്നത്. സയനോരക്ക് എതിരെ വന്ന ചില കമെന്റുകൾ ഇങ്ങനെ..

ഇപ്പൊ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ അവരുടെ ശരീര മേനി കഴിയുന്ന അത്രയും കാണിക്കുക എന്ന നിലയിൽ ആയി മാറുന്നു….. കറുപ്പോ വെളുപ്പൊ എന്നല്ല മറ്റുള്ളവർ കാണട്ടെ എന്നു തന്നെ..

ഒരു വസ്ത്രം ഇട്ടു നമ്മൾ നമ്മളെ തന്നെ കണ്ണാടിയിൽ കാണുബോൾ നമ്മോടുത്തന്നെ ഒരു ബഹുമാനം നമ്മുക്ക് തോന്നണം…ഒപ്പം ആരും അയ്യേ എന്നു വെക്കരുത് എന്നും തോന്നണം….അപ്പോൾ ok…. ഇവർക്ക് ഈ dress വൃത്തികേടായി എനിക്ക് തോന്നി….അതായത്…ഞാൻ അയ്യേ എന്നു വെച്ചുപോയി..😄

ഇത്തരം ഡ്രെസ്സുകൾ ഇടുമ്പോൾ ആ കുട്ടി ഒന്നുകൂടി കാഴ്ച്ചക്ക് മോശമാകുന്നു. എന്നാൽ മറ്റ് ചില ഡ്രെസ്സുകളിൽ വളരെ സുന്ദരി ആയി കണ്ടിട്ടുമുണ്ട്. നമ്മൾ ഏതെങ്കിലും ഒരു dress ഇട്ടാൽ അത് നമുക്ക് ചേർച്ചയുണ്ടോ എന്ന് നോക്കാറില്ലേ. ചേരില്ല എന്ന് തോന്നിയാൽ ആ dress ഇടാറില്ല. നമ്മൾ തുണി ഉടുക്കണോ, ഉടുക്കണ്ടേ,
എത്രത്തോളം കാണിക്കണോ, കാണിക്കണ്ടേ. ഇതൊക്കെ നമ്മുടെ മാത്രം താല്പര്യം ആണ്… പക്ഷെ നമുക്ക് തന്നെ സ്വയം വിലയിരുത്തി കൊള്ളാമോ എന്ന് നോക്കണം.. ആര് കുലസ്ത്രീ എന്ന് വിളിച്ചാലും വിളിച്ചില്ലേലും. ഇവര് ഈ dress ഇട്ടു വന്നിരുന്നിട്ടു വളരെ വൃത്തികേടായി തോന്നുന്നു.. കറുപ്പിലല്ല. മോശപ്പെട്ട dress ആണെന്ന് പറയില്ല… കാണുമ്പോ ചേരാത്തത് പോലെ തോന്നുന്നു. (ഞാൻ നന്നായി ഇരുണ്ട നിറമുള്ള ഒരു വെക്തിയാണ്..)

മറ്റുള്ളവരുടെ കാര്യത്തിൽ മലയാളികൾ എപ്പോഴും വളരെ ശ്രദ്ധാലുക്കളാണ് ഇത് ഇന്ത്യ മഹാരാജ്യമാണ് ഇവിടെ ഓരോ വ്യക്തികൾക്കും അവരുടെതായ സ്വാതന്ത്ര്യമുണ്ട് അവർ ധരിച്ച വസ്ത്രം മോശമെങ്കിൽ നിങ്ങൾ എന്തിന് അത് ശ്രദ്ധിക്കണം നിങ്ങളുടെ കാഴ്ചപ്പാട് മോശമായതിനാൽ ഇത് മോശമായി നിങ്ങൾ കാണുന്നത് ഈ വീഡിയോ ആദ്യം തന്നെ കണ്ടതാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു വിമർശനം വന്നപ്പോൾ മാത്രമാണ് എൻറെ ശ്രദ്ധ ഇതിൽ പതിഞ്ഞത് അല്ലാതെ എന്റെ ശ്രദ്ധ ഇതിൽ പതിഞ്ഞിരുന്നില്ല ഇതാണ് ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകൾ എങ്കിൽ എന്ത് ചെയ്യാൻ പറ്റും.

സ്ത്രീകൾക്ക് പ്രശസ്തി നിലനിറുത്തണമെങ്കിൽ ഉടുത്തുണിയുടെ അളവ് കുറച്ചു ശരീരം മറ്റുള്ള ആണുങ്ങളെ കാണിച്ചാൽ മാത്രമേ കുറച്ചു നാളുകൾ കൂടി ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ കഴിയു..

ഈ ലോകം വെളുത്തവർക്ക് മാത്രം ഉള്ളതാണോ. ആര് എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ആണ്. ആരും വാങ്ങിക്കൊടുത്തതല്ലല്ലോ അവർ ഇട്ടിരിക്കുന്നത്. അവർ സ്വന്തം കാശ് കൊടുത്ത് വാങ്ങിയതല്ലേ. അതിൽ ആരും ഇങ്ങനെ കിടന്നു കയറു പൊട്ടിക്കേണ്ട കാര്യം ഇല്ല.ഈ കുറ്റം പറയുന്നവരുടെ കുടുംബത്തിൽ കറുത്തവരാരും ഇല്ലേ..