എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്; ശ്വേതാ തിവാരിയുടെ വെളിപ്പെടുത്തലിൽ കിട്ടിയത് മുട്ടൻപണി..!!

118

ബോളിവുഡ് നടി ശ്വേതാ തിവാരി നടത്തിയ പരാമർശങ്ങൾ ആണ് ഇപ്പോൾ പുത്തൻ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ആണെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് കേസ് എടുത്തു കഴിഞ്ഞു.

ഐപിസി 295 എ വകുപ്പ് പ്രകാരം ഉള്ള കേസുകൾ ആണ് താരത്തിന് എതിരെ ചുമത്തി ഇരിക്കുന്നത്. ഈ കേസിൽ ശ്വേതാ ചെയ്തിരിക്കുന്നത് ഏഴ് വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

എന്റെ ബ്രായുടെ അളവ് എടുക്കുന്നത് ഭഗവാൻ ആണെന്ന് താരം ഹിന്ദിയിൽ പരാമർശം നടത്തിയത്. ( മേരാ ബ്രാ കി സൈസ് കി ഭഗവാൻ ലെ രഹെ ഹേ ) എന്ന് ആയിരുന്നു ശ്വേതാ തിവാരി നടത്തിയ പരാമർശം. നടിയുടെ പ്രസ്താവന കൂടുതൽ വൈകാരികമായ തലങ്ങളിലേക്ക് പോയതോടെ ആണ് ഭോപ്പാൽ സ്വദേശി സോനു പ്രജാപതി താരത്തിന് എതിരെ കേസ് കൊടുത്തത്.

തന്റെ പുതിയ വെബ് സീരീസ് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് താരം തന്റെ പ്രതികരണം നടത്തിയത്. നാൽപത്തിയൊന്ന് വയസുള്ള താരം ബോളിവുഡ് നടിയെ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

രണ്ടു വട്ടം വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിട്ടുണ്ട് ശ്വേതാ. ബിഗ് ബോസ് 4 വിന്നർ കൂടി ആണ് ശ്വേതാ തിവാരി. എന്തായാലും ബ്രാ വിവാദം കൂടുതൽ മൂർശ്ചിച്ചതോടെ താരം മാപ്പപേക്ഷ നടത്തിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘ഒരു സഹപ്രവർത്തകന്റെ മുൻ റോളിനെ പരാമർശിക്കുന്ന എന്റെ ഒരു പ്രത്യേക പ്രസ്താവന സന്ദർഭത്തിൽ നിന്ന് മാറ്റി തെറ്റായി വ്യാഖ്യാനിച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദർഭത്തിൽ വെച്ച് നോക്കുമ്പോൾ ‘ഭഗവാനെ’ പരാമർശിക്കുന്ന പ്രസ്താവന സന്ദർഭത്തിലാണെന്ന് ആർക്കും മനസ്സിലാകും.

സൗരഭ് രാജ് ജെയ്‌നിന്റെ ജനപ്രിയ ദേവത വേഷം. ആളുകൾ കഥാപാത്രങ്ങളുടെ പേരുകൾ അഭിനേതാക്കളുമായി ബന്ധപ്പെടുത്തുന്നു അതിനാൽ മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ ഞാൻ അത് ഒരു ഉദാഹരണമായി ഉപയോഗിച്ചു.

എന്നിരുന്നാലും ഇത് പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ഇത് കാണാൻ സങ്കടകരമാണ്. ‘ഭഗവാന്റെ’ അടിയുറച്ച വിശ്വാസി ഞാൻ മനഃപൂർവമോ അല്ലാതെയോ പറയുകയോ ചെയ്യുകയോ ചെയ്യില്ല വലിയതോതിൽ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യവും ഞാൻ മനസ്സിലാക്കുന്നു എന്നിരുന്നാലും സന്ദർഭത്തിൽ നിന്ന് എടുത്തുകളയുമ്പോൾ അത് മനഃപൂർവമല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.

ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക. എന്റെ വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ആരെയും വേദനിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല എന്ന് ദയവായി ഉറപ്പുനൽകുക. അതിനാൽ ആ പ്രസ്‌താവന അവിചാരിതമായി ഉണ്ടാക്കിയ വേദനയ്ക്ക് വിനീതമായി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഒരുപാട് ആളുകൾ.’

You might also like