ഒമർ ലുലുവിനൊക്കെ ഫൈവ് സ്റ്റാർ ഭക്ഷണം; എന്റെയൊക്കെ അവസ്ഥ; ലൊക്കേഷനിൽ ഉണ്ടായ മോശം അനുഭവം പറഞ്ഞു ശാലിൻ സോയ..!!

303

മലയാളത്തിൽ ബാലതാരമുതൽ അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ ആണ് ശാലിൻ സോയ. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ച ആൾ കൂടിയാണ് ശാലിൻ. ഓട്ടോഗ്രാഫ് എന്ന സീരിയൽ വഴി ആണ് ശാലിൻ എന്ന താരം അഭിനയ ലോകത്തിൽ ശ്രദ്ധ നേടുന്നത്.

ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്. ആക്ഷൻ കില്ലാഡി സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.

ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മല്ലൂസിംഗ് , മാണിക്യ കല്ല് , കർമ്മയോദ്ധ , എൽസമ്മ എന്ന ആൺകുട്ടി , ഡ്രാമ , ധമാക്ക എന്നിവയാണ് ശ്രദ്ധ നേടിയ ചിത്രങ്ങൾ. മികച്ച അഭിനയത്രിയായ യുവതാരം കൂടി ആണ് ശാലിൻ. ഇടക്കാലത്തിൽ തടികൂടിയ താരം അത് കുറച്ചു കൂടുതൽ സുന്ദരി ആയിരുന്നു.

ഇപ്പോൾ ഒമർ ലുലു ചിത്രം ധമാക്ക ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ മോശം അനുഭവം പറയുകയാണ് ശാലിൻ. ധമാക്ക സിനിമയുടെ സെറ്റിൽ തനിക്കുണ്ടായ ഒരു അനുഭവം വളരെ രസകരമായി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം.

സിനിമയുടെ സെറ്റിൽ വലിയ പക്ഷപാതം ആണ് നടക്കുന്നത് എന്ന രസകരമായാണ് താരം പറയുന്നത്. ഇതു കൂടുതലും ഭക്ഷണത്തിൻറെ കാര്യത്തിൽ ആണെന്ന് താരം പറയുന്നു. സ്റ്റീൽ ഗ്ലാസിലും പേപ്പർ ഗ്ലാസും ഒക്കെയാണ് ചായ തരുന്നത്. മറ്റുള്ളവർക്ക് കുപ്പി ക്ലാസ് ആണെന്ന് താരം പറയുന്നു.

ചിക്കൻ ഒക്കെ പോലുള്ള സ്പെഷൽ ഐറ്റംസ് സംവിധായകന് മാത്രമായിരിക്കും കൊടുക്കുന്നത്. ഇതിനൊന്നും വികാരം ഇല്ലാത്തവർക്ക് വരെ വികാരം ഉണ്ടാകും തരത്തിലുള്ള തീരുമാനമാണ് സെറ്റിൽ നടക്കുന്നത് എന്ന് തമാശയായി നടി പറയുന്നു.