സീരിയൽ നടിയും കൂട്ടാളിയും ചേർന്ന് കാർ ചെയ്‌സിൽ ഇടിച്ചിട്ടത് അഞ്ച് വാഹനങ്ങൾ; കാക്കനാട് ഇന്നലെ വൈകിട്ട് നടന്ന സംഭവം ഇങ്ങനെ..!!

60

വെള്ളമടിച്ചു കിറുങ്ങിയാൽ പിന്നെ പരാക്രമം വാഹനത്തിൽ കാണിക്കുന്ന പരാക്രമങ്ങൾ നിറഞ്ഞ വാർത്തകളിൽ ഒന്നുകൂടി ഇപ്പോൾ പുറത്തു വരുകയാണ്. കാക്കനാട് യുവാവ് മ.ദ്യല.ഹരിയിൽ വാഹനം ഓടിക്കുകയും കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകട പരമ്പര തന്നെ ഉണ്ടാക്കുകയും ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആണ് സംഭവം നടക്കുന്നത്. ദേശിയ പാത ആലുവ മുട്ടത്തും നിന്നും ആരംഭിച്ച കാര് ചെയ്‌സ് കാർ ചെയ്‌സ് അവസാനിക്കാൻ അവസാനം തൃക്കാക്കര ക്ഷേത്രത്തിന്റെ അടുത്തുള്ള പോസ്റ്റ് വേണ്ടി വന്നു. മ.ദ്യ ല.ഹരിയിൽ വാഹനം ഓടിച്ച യുവാവിനൊപ്പം സീരിയൽ നടിയും കാറിൽ ഉണ്ടായിരുന്നു.

കാർ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയും ആളുകൾ കൂടുകയും ചെയ്ത സമയത്തിൽ നടി മുങ്ങുക ആയിരുന്നു. എന്നാൽ പിന്നീട് കാറിൽ ഉണ്ടായിരുന്ന സീരിയൽ നടി അശ്വതി പിടിയിൽ ആയി. കൂടെ ഉണായിരുന്ന സുഹൃത്ത് നൗഫലിനെ നാട്ടുകാർ ആണ് പൊലീസിന് കൈമാറുന്നത്.

അമിത വേഗത്തിൽ ഓടിച്ച വാഹനം ഒരു കാറിലും നാല് ബൈക്കുകളിലും ആണ് ഇടിച്ചത്. യുവാവ് ആലുവ മുതൽ തന്നെ അമിത വേഗത്തിൽ അപകടകരമായ രീതിയിൽ ആയിരുന്നു വാഹനം ഓടിച്ചത്. വാഹനങ്ങളിലും ഇടിച്ചിട്ടും നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്നതോടെ ആണ് സംഭവം ഒരു ചെയ്‌സിങ് മോഡലിലേക്ക് മാറിയത്.

തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിന്റെ സമീപം വെച്ച് കാറിന്റെ ടയർ പൊട്ടി. എന്നാൽ പിന്നീടും വാഹനം ഓടിക്കാനുള്ള ശ്രമം നടത്തി എങ്കിൽ കൂടിയും നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ചു നിൽക്കുക ആയിരുന്നു.