ആ നിക്കറുംകൂടി അങ്ങ് ഒഴുവാക്കാമായിരുന്നു; നൈറ്റ് ഡാൻസ് വിഡിയോയിൽ സയനോരക്കെതിരെ സോഷ്യൽ മീഡിയ ആങ്ങളമാർ..!!

616

സോഷ്യൽ മീഡിയയിൽ നല്ലത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോയെന്ന് നോക്കിയിട്ട് പറയാം എന്നാണ്. കാരണം ആര് എന്ത് ഇട്ടാലും അതിൽ വിമർശനങ്ങൾ നടത്താൻ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം.

അത് എന്തായാലും രാഷ്ട്രീയം ആയാലും സിനിമ ആയാലും താരങ്ങളുടെ ഫോട്ടോ ആയാലും എന്തായാലും അങ്ങനെ തന്നെ. വിമർശനങ്ങൾ നടത്തുന്നവർക്ക് തോന്നുന്നത് തങ്ങൾ ആണ് ഈ ലോകത്തിന്റെ നന്മയുടെ വിളക്കുകൾ എന്നാണ്.

അതുപോലെ ആണ് കമെന്റുകൾ. ഒരു നടി അല്ലെങ്കിൽ സെലിബ്രിറ്റി എന്ത് വസ്ത്രം ധരിക്കണം എന്നുള്ള തീരുമാനം എടുക്കുന്നത് സോഷ്യൽ മീഡിയ. ഇപ്പോൾ സയനോരയാണ് ഇത്തരത്തിൽ മോശം കമന്റുകൾ കൊണ്ട് പൊറുതിമുട്ടിയ അവസാനത്തെ ആൾ.

ആളുകൾ ദിനംപ്രതി കൂടിക്കൊണ്ടേ ഇരിക്കും. മലയാളത്തിലെ ചില താരങ്ങൾ ഒത്തുകൂടിയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് സയനോര പങ്കു വെച്ചത്. നടിമാരായ രമ്യ നമ്പീശൻ ശിൽപ ബാല മൃദുല മുരളി ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെയുള്ളത്.

‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്. ഈ വീഡിയോക്ക് താഴെ നിരവധി മോശം കമന്റുകൾ ആണ് എത്തിയത്. സയനോരയുടെ പോസ്റ്റിൽ വന്ന ചില കമന്റ് ഇപ്രകാരം ആയിരുന്നു. ആ നിക്കർ കൂടി അങ്ങ് ഒഴിവാക്കാമായിരുന്നു.

സയനോരയെ ഒരുപാടു ഇഷ്ടമാണ്. എന്നാൽ ഈ ഡ്രസ്സ് വേണ്ടായിരുന്നു. സംഭവം എനിക്ക് ഇഷ്ടമായി. ഇട്ടേക്കുന്ന നിക്കർ പിസി ജോർജ്ജിന്റെ ആണോ.. മുന്നിൽ കോണകം ഇട്ടുകൊണ്ടാണല്ലോ ഡാൻസ്.. സയനോര ചേച്ചി കറന്റ് അടിച്ചോ.. മുഴുവൻ അങ്ങ് കരിഞ്ഞു പോയല്ലോ…

കൊച്ചു കുട്ടികൾ അടങ്ങുന്ന ഒരു ഇതൊക്കെ കാണുന്നുണ്ട് എന്നുള്ള ഓര്മ വേണം മക്കളെ.. പോസ്റ്റിൽ ആയിരത്തി അഞ്ഞൂറിന് മുകളിൽ കമന്റ് ആണ് ഉള്ളത്. തുടർന്ന് ഇത്തരത്തിൽ ഉള്ളവർക്ക് കൃത്യമായ മറുപടി നൽകി കൊണ്ട് സയനോര അടുത്ത പോസ്റ്റ് ഇട്ടു.

എന്റെ വഴിയാണ് എന്റെ ശരീരവും എന്റെ ജീവിതവുമാണ് എന്നായിരുന്നു ഡാൻസ് വിഡിയോയിൽ ഇട്ട ഡ്രസിൽ പോസ്സ് ചെയ്തു കൊണ്ട് സയനോര പറഞ്ഞത്. എന്നാൽ ആ പോസ്റ്റിലും നിരവധി മോശം കമെന്റുകൾ വന്നിട്ടുണ്ട്.